പണി പൂര്‍ത്തിയായിട്ടും മുള്ളേരിയ പി.എച്ച്.സി പ്രവര്‍ത്തനം തുടങ്ങിയില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Apr 23, 2015, 13:30 IST
മുള്ളേരിയ: (www.kasargodvartha.com 23/04/2015) എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച മുള്ളേരിയ പി.എച്ച്.സി യുടെ പ്രവര്‍ത്തനം മാസങ്ങളായിട്ടും തുടങ്ങിയില്ല. ഒരു കോടി രൂപ മുടക്കി നിര്‍മ്മിച്ച പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സബ് സെന്റര്‍ സ്റ്റാഫ് ക്വട്ടേഴ്സ് എന്നീ കെട്ടിടങ്ങളാണ് അനാഥമായി കിടക്കുന്നത്. ഹെല്‍ത്ത് സെന്ററിന് 63 ലക്ഷവും സബ് സെന്റര്‍, സ്റ്റാഫ് ക്വട്ടേഴ്സ് എന്നിവയ്ക്ക് 15 ലക്ഷം രൂപ വീതവുമാണ് ചെലവാക്കിയിരുന്നത്.
കാറഡുക്ക, ദേലംപാടി, കുമ്പഡാജെ, ബെളളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മുള്ളേരിയ പി.എച്ച്.സി. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അധികം താമസിക്കുന്ന പഞ്ചായത്തുകളാണിവ. രോഗികളുടെ പേരു പറഞ്ഞുണ്ടാക്കിയ കെട്ടിടം ഉദ്ഘാടനം ചെയ്യാതെ നീട്ടിപ്പോകുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വലിയ ഒരു തുക ഉപയോഗിച്ച് ആശുപത്രി കെട്ടിടം എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമെന്ന എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന് കമ്മിറ്റി ആവശ്യപ്പെട്ടു. അനാസ്ഥ തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
Also Read:
വിവാദ പരസ്യത്തിന് വിശദീകരണവുമായി ഐശ്വര്യ റായ്
Keywords: Kasaragod, Kerala, Mulleria, Natives, Mulleria PHC, Building, SSF, Mulleria PHC: Building construction over but no inauguration.
Advertisement: