city-gold-ad-for-blogger

ദുരിത പൂര്‍ണം ഇതിലൂടെയുള്ള യാത്ര! അപകടം വിളിച്ചോതി മുള്ളേരിയ- നാട്ടക്കല്‍- അര്‍ളപദവ് റോഡ്

മുള്ളേരിയ: (www.kasargodvartha.com 12.06.2017) അപകടം വിളിച്ചോതി മുള്ളേരിയ- നാട്ടക്കല്‍- അര്‍ളപദവ് റോഡ്. റോഡുകള്‍ തകര്‍ന്നു തരിപ്പണമായിട്ട് വര്‍ഷങ്ങളേറെയായിട്ടും ഇതുവരെ റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നാട്ടക്കല്‍ മുതല്‍ നെട്ടണിഗെ വരെ ഇടുങ്ങിയ റോഡില്‍ മഴകാലമായതോടെ അപകടമുണ്ടായത് നിത്യസംഭവമായി മാറുകയാണ്.

രണ്ട് ഓട്ടോ റിക്ഷകള്‍ക്ക് കഷ്ടിച്ചു കടന്നുപോകാന്‍ കഴിയുന്ന ഈ റോഡില്‍ ബെള്ളൂര്‍ പഞ്ചായത്ത് ജലനിധിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ സൈഡിലൂടെയും റോഡിനു കുറുകെയും കുഴിച്ചതോടെ സൈഡ് കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. റോഡ് വീതി ഇല്ലാത്തതു കാരണം രണ്ടു വാഹങ്ങള്‍ക്കും റോഡിന് താഴെ ഇറക്കാതെ സൈഡ് കൊടുക്കാന്‍ സാധിക്കാറില്ല. സൈഡ് കൊടുക്കാനായി താഴെ ഇറക്കാമെന്നു വെച്ചാല്‍ ഇവിടെ പൈപ്പ് ലൈന്‍ കുഴിയും.

ഞായറാഴ്ച കുമ്പള- കിന്നിംഗാര്‍ റൂട്ടിലോടുന്ന ബസ് ഇവിടെ അപകടത്തില്‍പെട്ടു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്.
റോഡ് സൈഡില്‍ ഇറക്കിയിരിക്കുന്ന വലിയ ഇരുമ്പ് പൈപ്പും ഭീഷണിയായിതീര്‍ന്നിരിക്കുകയാണ്. എത്രയും പെട്ടെന്ന് പൈപ്പ് ലൈന്‍ പൂര്‍ണമായും കുഴിച്ചിട്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുരിത പൂര്‍ണം ഇതിലൂടെയുള്ള യാത്ര! അപകടം വിളിച്ചോതി മുള്ളേരിയ- നാട്ടക്കല്‍- അര്‍ളപദവ് റോഡ്

Keywords:  Kasaragod, Kerala, Mulleria, Road, Road-damage, Mulleria- Nattakkal- Arlappadavu road damaged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia