city-gold-ad-for-blogger

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടി കടന്നു; തമിഴ്നാട് കേരളത്തിന് ഒന്നാം ജാഗ്രതാ നിർദേശം നൽകി

Mullaperiyar Dam Water Level Rises to 140.10 Feet
Photo Credit: Facebook/Mullaperiyar Dam

● നിലവിലെ റൂൾ കർവ് പ്രകാരം പരമാവധി സംഭരണ ശേഷി 142 അടിയാണ്.
● രണ്ട് ദിവസത്തിനിടയിൽ അണക്കെട്ടിൽ മൂന്ന് അടിയോളം വെള്ളമാണ് ഉയർന്നത്.
● തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് സെക്കൻഡിൽ 1200 ഘനയടിയായി വർധിപ്പിച്ചു.
● അണക്കെട്ടിലേക്ക് നിലവിൽ സെക്കൻഡിൽ 4000 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
● വൈഗ അണക്കെട്ടിൽ നിലവിൽ 61 അടിയാണ് ജലനിരപ്പ്; മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം അവിടേക്ക് ഒഴുക്കിയേക്കും.

ഇടുക്കി: (KasargodVartha) മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ബുധനാഴ്ച (2025 ഒക്ടോബർ 26) രാവിലെ 140.10 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതിനാലാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ഒന്നാം ജാഗ്രതാനിർദേശം നൽകി.

നിലവിലെ റൂൾ കർവ് അഥവാ ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡ പ്രകാരം തമിഴ്‌നാടിന് പരമാവധി സംഭരണ ശേഷിയായ 142 അടിവരെ വെള്ളം അണക്കെട്ടിൽ സംഭരിക്കാനാകും. രണ്ട് ദിവസത്തിനിടയിൽ അണക്കെട്ടിൽ മൂന്ന് അടിയോളം വെള്ളമാണ് ഉയർന്നത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 4000 ഘനയടി വെള്ളമാണ് നിലവിൽ ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് സെക്കൻഡിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ചൊവ്വാഴ്‌ച (25.11.2025) അണക്കെട്ടിൻ്റെ വൃഷ്ടിപ്രശേദത്ത് മഴ ദുർബലപ്പെട്ടതിനാൽ നീരൊഴുക്കിൻ്റെ ശക്തി നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. സെക്കൻഡിൽ 698 ഘനയടി വെള്ളമാണ് നേരത്തെ തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് ഒഴുക്കാനാണ് സാധ്യത. പരമാവധി 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ നിലവിൽ 61 അടിയാണ് ജലനിരപ്പ്.

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവന്നാൽ പോലും തീരദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. കാരണം, പെരിയാറിൽ ജലനിരപ്പ് താഴ്ന്ന‌് നിലയിലാണ് ഉള്ളത്.

മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ടോ? ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമ്പോൾ ഉണ്ടാകാനിടയുള്ള വെല്ലുവിളികളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Article Summary: Mullaperiyar water level crosses 140 ft, Tamil Nadu issues first warning.

#Mullaperiyar #Kerala #TamilNadu #DamSafety #WaterLevel #Idukki

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia