മുക്കൂട് പാലം അപകടാവസ്ഥയില്‍; സമരവുമായി മുസ്ലിം ലീഗ്
Jul 2, 2020, 16:45 IST
നാസര്‍ കൊട്ടിലങ്ങാട്
ചിത്താരി: (www.kasargodvartha.com 02.07.2020) പള്ളിക്കര അജാനൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചേറ്റുകുണ്ട്-കേന്ദ്ര സര്‍വ്വകലാ ശാല വഴി പോകുന്ന റോഡില്‍ മുക്കൂട് കുന്നോത്ത് കടവിലുള്ള പാലം അപകടാവസ്ഥയില്‍. പാലത്തില്‍ അങ്ങിങ്ങായി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഏത് നിവിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണുള്ളത്. കൈവരികള്‍ പാടെ തകര്‍ന്ന നിലയിലുമാണ്. 80കളില്‍ നാട്ടുകാര്‍ പണം പിരിച്ചു നിര്‍മ്മിച്ച ഈ പാലത്തിന് 88-95 കാലയളവില്‍ ബി കെ അബ്ദുല്ല മാസ്റ്റര്‍, കെ അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലവിലുണ്ടായിരുന്ന പള്ളിക്കര-അജാനൂര്‍ പഞ്ചായത്ത് ഭരണ സമിതികള്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. കാലപ്പഴക്കം കൊണ്ട് തകരുന്ന ഘട്ടങ്ങളിലെല്ലാം ജനങ്ങള്‍ ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. റോഡ് പി ഡബ്ല്യു ഡി ഏറ്റെടുത്താലേ രക്ഷയുള്ളൂ എന്ന കാഴ്ചപ്പാടില്‍ ലീഗ് നടത്തിയ ഇടപെടലിന്റെ ഫലമായി എം കെ മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പ് ഏറ്റെടുത്തതായി ഉത്തരവിറങ്ങിയെങ്കിലും തൊട്ടുടനെ വന്ന എല്‍ ഡി എഫ് ഭരണകൂടം അത് റദ്ദ് ചെയ്ത് ജില്ലാ പഞ്ചായത്തിന് കൈമാറുകയായിരുന്നു മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ഇടത് ഭരണ സമിതികള്‍ പാലത്തെ തിരിഞ്ഞു നോക്കിയുമില്ല.
തുടര്‍ന്ന് കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നടത്തിയ സമ്മര്‍ദങ്ങളുടെ ഫലമായി ഈ ഗവണ്‍മെന്റിന്റെ തുടക്കത്തില്‍ റോഡ് പൊതുമരാമത്തേറ്റെടുത്തതായി ഉത്തരവിറങ്ങി. കഴിഞ്ഞ നാലു വര്‍ഷമായി സ്ഥലം എം എല്‍ എ കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുമ്പാകെ നിരവധി തവണ നാട്ടുകാര്‍ സമീപിച്ചപ്പോഴെല്ലാം ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും പുനര്‍നിര്‍മ്മാണം നടക്കുമെന്നുള്ള വാഗ്ദാനമാണ് ലഭിച്ചതെന്ന് ലീഗ് നേതാക്കള്‍ പറയുന്നു.
മഴയില്‍ കൂടുതല്‍ അപകടാവസ്ഥയിലായ പാലത്തിന് ഭരണപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ എതിര്‍പ്പ് മൂലം ഫണ്ട് വകയിരുത്തിയിട്ടില്ലെന്ന വിവരമാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. സി പി എം പ്രതിനിധീകരിക്കുന്ന വാര്‍ഡുകളിലേക്കുള്‍പ്പെടെ ആയിരങ്ങള്‍ക്കത്താണിയേകുന്ന ഈ പാലം മുക്കൂട് പ്രദേശം മാത്രം ലീഗ് കേന്ദ്രമാണെന്ന കാരണം പറഞ്ഞ് ഫണ്ടനുവദിക്കാന്‍ സമ്മതിക്കാത്ത സിപിഎമ്മിനും ഇച്ഛാ ശക്തി കാണിക്കാത്ത മന്ത്രി കൂടിയായ സ്ഥലം എം എല്‍ എക്കുമെതിരെയും പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്തെത്തുകയായിരുന്നു.
മുക്കൂട് പാലം പരിസരത്ത് നടന്ന സമരം അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. റിയാസ് മുക്കൂട് സ്വാഗതവും കമാല്‍ മുക്കൂട് നന്ദിയും പറഞ്ഞു.
Keywords: Chithari, Kasaragod, Kerala, News, Bridge, Muslim-league, Conducted, Strike, Mukkood bridge in bad condition: Muslim league Conducting strike