മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം വരച്ചുകാട്ടി
Sep 29, 2012, 17:20 IST
കുമ്പള: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തം മൂലം ദുരിതം പേറുന്ന ഇരകളുടെ ദയനീയാവസ്ഥവരച്ചുകാട്ടിയ മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശ്രദ്ധയമായി. മൊഗ്രാല്‍ ദേശീയവേദിയുടെ ആഭിമുഖ്യത്തിലാണ് കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ളയുടെ കാര്ട്ടൂണുകള് കുമ്പള ബസ് സ്റ്റാന്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്.
കാര്‍ട്ടൂണുകള്‍ക്ക് പുറമെ ദുരിത ബാധിതരുടെ കരളലിയിപ്പിക്കുന്ന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്.റംല ഉല്‍ഘാടനം ചെയ്തു. മൊഗ്രാല്‍ ദേശീയവേദി പ്രസിഡന്റ് സിദ്ദിഖ് റഹ്മാന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.കെ. അന്‍വര്‍ സ്വാഗതം പറഞ്ഞു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.കെ. ആരിഫ്, ശങ്കരന്, കുമ്പള പഞ്ചായത്ത് അംഗങ്ങളായ മഞ്ചുനാഥ ആള്‍വ, യൂസഫ് ഉളുവാര്‍, ടി.എം. ശുഹൈബ്, എം.എ. മൂസ, പി.എം. നസീമ, താഹിറ യൂസഫ്, എം.പി. നസീമ, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഭാരവാഹികളായ കെ.ബി. മുഹമ്മദ് കുഞ്ഞി, നാരായണന് പെരിയ, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ള നന്ദിയും പറഞ്ഞു.












