city-gold-ad-for-blogger

കാസർകോടിനുള്ള അവകാശങ്ങൾ ഒന്നും വിട്ടുകളയരുതെന്ന് എംടിപി മുഹമ്മദ്‌ കുഞ്ഞി; എയിംസിനായുള്ള നിരാഹാര സമരം 31-ാം ദിനത്തിൽ

കാസർകോട്: (www.kasargodvartha.com 12.02.2022) കാസർകോടിനുള്ള അവകാശങ്ങൾ ഒന്നും വിട്ടുകളയരുതെന്ന് സുൽഫക്സ് മേട്രസ് ആൻഡ് ഫർണിചർ ചെയർമാനും മാനജിങ് ഡയറക്ടറുമായ എംടിപി മുഹമ്മദ്‌ കുഞ്ഞി പറഞ്ഞു. വികസന പദ്ധതികൾ നേടാൻ വേണ്ടത് ഒറ്റക്കെട്ടാണ്. ആരോഗ്യവും വിദ്യാഭ്യാസവും വ്യവസായവും ആനുപാതികമായി ജില്ലക്കും ലഭിക്കണം. കൂട്ടായ്മയിലും സമര വേദികളിലും മൂന്നിൽ ഒന്ന് വനിതകൾ ഉണ്ടാവേണ്ടേത് അത്യാവശ്യമാണ്.
  
കാസർകോടിനുള്ള അവകാശങ്ങൾ ഒന്നും വിട്ടുകളയരുതെന്ന് എംടിപി മുഹമ്മദ്‌ കുഞ്ഞി; എയിംസിനായുള്ള നിരാഹാര സമരം 31-ാം ദിനത്തിൽ



സ്ത്രീകളായ അമ്മമാർ സമരം ചെയ്‌താൽ അത് വിജയിക്കും. പുതിയ തലമുറക്ക് സമര സന്ദേശം കൈമാറുന്നത് സ്ത്രീകളാണ്. എയിംസ് സമരത്തിനൊപ്പം എന്നുമുണ്ടാകും. പ്രവാസികൾക്ക് പ്രത്യേകം കിഴിവും പരിഗണനയും പുതിയ കച്ചവട പദ്ധതിക്കാർക്ക്‌ സൗജന്യ സംരംഭകത്വ പരിശീലനവും നൽകുമെന്നും എംടിപി മുഹമ്മദ്‌ കുഞ്ഞി കൂട്ടിച്ചേർത്തു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 31-ാം ദിവസത്തിലെ പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി എച് ബാലകൃഷ്ണൻ, സുബൈർ പടുപ്പ്, അഹ്‍മദ് ചൗക്കി, ശാഫി കല്ലുവളപ്പിൽ, ശരീഫ് അബ്ദുല്ല, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഗണേശൻ അരമങ്ങാനം, ശരീഫ് ബെജ്ജങ്കള, ശരീഫ് കാപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. മാർച് ഒന്നിന് ഉച്ചയ്ക്ക് 2.30 ന് കാസർകോട് നഗരത്തിൽ 'മനുഷ്യ ചങ്ങല' സംഘടിപ്പിക്കാൻ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ തീരുമാനിച്ചു.

കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസർകോട് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാരത്തിന്റെ 31-ാം ദിനത്തിൽ എൻഡോസൾഫാൻ ദുരിത ബാധിതരും, തളങ്കര ഗവ. മുസ്‌ലിം ഹൈസ്കൂൾ അലുംനി 1984, 85, 86, ബാചും നിരാഹാരമനുഷ്ഠിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പടിഞ്ഞാർ അധ്യക്ഷത വഹിച്ചു. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.

സത്യപാലൻ, ഹനീഫ പള്ളിക്കുന്ന്, ജലീൽ തായലങ്ങാടി, ഉസ്മാൻ പള്ളിക്കാൽ, മുനവ്വർ ശുഐബ്, ജാബിർ കണ്ണാടി, സിയാദ്, ഹാരിസ് തെരുവത്ത്, ഹാരിസ് അണങ്കൂർ, ദിനേശ് കോളാർ, അൻവർ ടി ഇ, മൊയ്‌തീൻ ബങ്കരക്കുന്ന്, മമ്മു തെരുവത്ത്, സുബൈർ പടിഞ്ഞാർ, ജമാൽ പടിഞ്ഞാർ, ഖാലിദ് തെരുവത്ത്, അമീർ പള്ളിക്കാൽ, സാജിദ് മാസ്റ്റർ തെരുവത്ത്, ഫറീന കോട്ടപ്പുറം, താജുദ്ദീൻ പടിഞ്ഞാർ, ഗണേശൻ അരമങ്ങാനം, സുബൈർ പടുപ്പ്, ശരീഫ് മുഗു, താജുദ്ദീൻ ചേരങ്കൈ, ഗീത ജി തോപ്പിൽ, മുകുന്ദ കുമാർ, കരിം ചൗക്കി, ഹകീം ബേക്കൽ, ചിദാനന്ദൻ കാനത്തൂർ, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, എംഎസ് മുഹമ്മദ് കുഞ്ഞി, ഖിളർ തളങ്കര, റാംജി തണ്ണോട്ട്, ഇസ്മാഈൽ ഖബർദാർ, ശരത് അമ്പലത്തറ, മുനീസ അമ്പലത്തറ, ബിന്ദു കെ, സ്നേഹ വി വി, പുഷ്പജ പി, ഷൈനി പി, ജമീല എംപി, റംല എംസി., പുഷ്പലത, പ്രസീത കുമാരി, സത്യപാലൻ ടിവി, പ്രിയ സത്യപാലൻ, സാഇദ സബീന, ഗീത ജോൺ സംസാരിച്ചു.

മുനീസ അമ്പലത്തറ, ശരത് അമ്പലത്തറ, താജുദ്ദീൻ ചേരങ്കയ്യുടെ എന്നിവരുടെ നേതൃത്വത്തിൽ പന്തലിൽ പകൽ മുഴുവനും ഗാനങ്ങളും കവിതകളും അരങ്ങേറി. അൻവർ ടി ഇക്കും, മുനീസ അമ്പലത്തറക്കും സിസ്റ്റർ ജയ ആന്റോ മംഗലത്ത് ഇളനീർ വെള്ളം നൽകി ശനിയാഴ്ചയിലെ ഉപവാസം അവസാനിപ്പിച്ചു. നാസർ ചെർക്കളം സ്വാഗതവും സലിം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.


Keywords:  Kerala, Kasaragod, News, Protest, Strike, Thalangara, School, MTP Muhammad Kunji said that the rights to Kasargod should not be given up

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia