MSF protest | 'ആദ്യഘട്ട അലോട്‌മെന്റുകള്‍ അവസാനിച്ചപ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണിന് സീറ്റില്ല'; ശക്തമായ പ്രക്ഷോഭത്തിലേക്ക് എംഎസ്എഫ്
Jul 3, 2023, 21:33 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ വിദ്യാഭ്യാസ മേഖല കലുഷിതമായ അവസ്ഥയിലാണെന്ന് എംഎസ്എഫ് ജില്ലാ കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമില്ല. ജില്ലയില്‍ ഈ വര്‍ഷം പ്ലസ് വണിന് അപേക്ഷ നല്‍കിയത് 19,435 കുട്ടികളാണ്. ആദ്യഘട്ട അലോട്‌മെന്റുകള്‍ അവസാനിച്ചപ്പോള്‍ 13,624 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിച്ചത്. 5811 കുട്ടികള്‍ ക്ക് സീറ്റ് ലഭിച്ചില്ല. ബാക്കിയുള്ളത് വെറും 485 സീറ്റുകള്‍ മാത്രം.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്ക് പോലും ഇഷ്ടപ്പെട്ട സ്‌കൂളോ കോഴ്‌സോ ലഭിക്കുന്നില്ല. ജില്ലയില്‍ ഓരോ വര്‍ഷവും 10 കഴിഞ്ഞു പഠനം നിര്‍ത്തുന്നത് ആയിരക്കണക്കിന് കുട്ടികളാണ്.
ഇവരെ പല സാമൂഹ്യവിരുദ്ധരും മാഫിയ സംഘങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. ജില്ലയില്‍ 12000 ല്‍ അധികം കുട്ടികള്‍ പ്ലസ് ടു വിജയിച്ചു ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോള്‍ ജില്ലയിലെ ബിരുദ സീറ്റുകള്‍ അഞ്ചായിരത്തില്‍ താഴെയാണ്. വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇല്ലാതെ മാസങ്ങളായി.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലും വിദ്യാഭ്യാസ ഓഫീസര്‍ ഇല്ല. പല ഹയര്‍ സെകന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപല്‍ ചുമതല മാത്രമാണ്. ഹെഡ്മാസ്റ്റര്‍ ഇല്ലാതെ പല സ്‌കൂളുകളുടെയും പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നു. സ്ഥിരം അധ്യാപകരില്ലാതെയാണ് പല വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ യാത്ര ദുരിതം നേരിടുന്നു. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നവരുമുണ്ട്. ചാലയിലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാംപസിലെ പല ബിഎഡ് കോഴ്‌സുകളും നിര്‍ത്തലാക്കി.
എംഎസ്എഫ് ആദ്യ ഘട്ടത്തില്‍ പ്രക്ഷോഭ സമര സംഗമവും രണ്ടാം ഘട്ടത്തില്‍ മലബാര്‍ സ്തംഭന സമരം, റോഡ് ഉപരോധം എന്നിവ നടത്തിയിരുന്നു. മൂന്നാം ഘട്ടത്തില്‍ അനിശ്ചിതകാല സമരമാണ് നടത്താന്‍ പോകുന്നത്. വരുന്ന അഞ്ചു ദിവസങ്ങളില്‍ മണ്ഡലം കമിറ്റികളുടെ നേതൃത്വത്തില്‍ എഇഒ ഓഫീസുകള്‍ ഉപരോധിക്കും. ജൂലൈ അഞ്ച് തൃക്കരിപ്പൂര്‍, ആറ് കാഞ്ഞങ്ങാട്, ഏഴ് ഉദുമ, 10 കാസര്‍കോട്, 11 മഞ്ചേശ്വരം എന്നിങ്ങനയാണ് ഉപരോധം.
പ്ലസ് വണ്‍ സീറ്റടക്കമുള്ള ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍, സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളെ അണിനിരത്തി പ്രതീകാത്മകമായി തെരുവില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ നടത്തി പ്രതിഷേധിക്കും. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അണി നിരത്തി കലക്ടറേറ്റ് മാര്‍ചിനും എംഎസ്എഫ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി ഇര്‍ശാദ് മൊഗ്രാല്‍, ജില്ലാ പ്രസിഡന്റ് സയ്യിദ് ത്വാഹ ചേരൂര്‍, ജെനറല്‍ സെക്രടറി സവാദ് അംഗടിമൊഗര്‍, ട്രഷറര്‍ ജംശീര്‍ ചിത്താരി, വൈസ് പ്രസിഡന്റ് സലാം ബെളിഞ്ചം എന്നിവര്‍ പങ്കെടുത്തു.

VIDEO UPLOADING..
Keywords: MSF, Plus One, Education, Malayalam News, Kerala News, Kasaragod News, Politics, MSF Kasaragod, MSF to protest on Plus One seat issue.
< !- START disable copy paste -->