city-gold-ad-for-blogger
Aster MIMS 10/10/2023

എം.എസ്.എഫ് തുണയായി; സഹോദരിമാര്‍ വീണ്ടും സ്‌കൂളിലേക്ക്, ഒപ്പം അയലത്തെ കുട്ടിയും

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 08.06.2017) സാമ്പത്തിക വിഷമം മൂലം സ്‌കൂള്‍ പഠനം നിര്‍ത്തിയ സഹോദരിമാര്‍ വീണ്ടും സ്‌കൂളിലേക്ക്. മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബമാണ് വാടക കൊടുക്കാന്‍ പോലും പണമില്ലാതെ വന്നപ്പോള്‍ മക്കളുടെ പഠനം നിര്‍ത്തിയത്

കൂലിപ്പണിക്കാരനായ പിതാവ് അസുഖം മൂലം കിടപ്പിലായതോടെ മക്കളുടെ പഠനം അവതാളത്തിലായി. ഇവരുടെ വിഷമം മനസ്സിലാക്കിയ എം.എസ്.എഫ് നേതാക്കള്‍ മക്കളുടെ മുഴുവന്‍ ചെലവും സംഘടന വഹിക്കാമെന്ന് പിതാവിനെ നേരില്‍ കണ്ടറിയിച്ചു. പിന്നീട് എം.എസ്.എഫ് ഇവരുടെ ഫീസടക്കുകയും പുതിയ യൂണിഫോമും പുതുവസ്ത്രവും പഠനോപകരണവും നല്‍കി സ്‌കൂളിലേക്ക് അയക്കുകയുമായിരുന്നു.

എം.എസ്.എഫ് തുണയായി; സഹോദരിമാര്‍ വീണ്ടും സ്‌കൂളിലേക്ക്, ഒപ്പം അയലത്തെ കുട്ടിയും


എം.എസ്.എഫ് നേതാക്കളായ ഇര്‍ഫാന്‍ കുന്നില്‍, സഫ് വാന്‍ മൊഗര്‍, അന്‍സാഫ് കുന്നില്‍, തബ്ഷീര്‍, റഫീഖ്, പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി. സ്വലാഹുദ്ദീന്‍, മാഹിന്‍ കുന്നില്‍, ലത്വീഫ്, സിദ്ദീഖ് കൊക്കടം തുടങ്ങിയവര്‍ സംബന്ധിച്ചു. ഇവരുടെ അയല്‍പക്കത്തെ വാടക വീട്ടില്‍ താമസിക്കുന്ന കുട്ടിയുടെ മുഴുവന്‍ ചെലവും ഏറ്റെടുത്ത് ആ കുട്ടിയെയും സ്‌കൂളിലേക്ക് അയക്കാന്‍ എം.എസ്.എഫിന് സാധിച്ചു. പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി ആവിഷ്‌ക്കരിച്ച സ്‌മൈല്‍ വിദ്യാഭ്യാസ സഹായ പദ്ധതി ഇതിനകം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി.

ആദ്യഘട്ടത്തില്‍ കാന്‍സര്‍, വൃക്ക രോഗികള്‍, വികലാംഗര്‍, മറ്റ് വിവിധ തരം രോഗം മൂലം കഷ്ട്‌പ്പെടുന്നവര്‍, അനാഥകള്‍, വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ എന്നിവരുടെ മക്കള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. വിവിധ എം.എസ്.എഫ് ശാഖാകമ്മിറ്റികള്‍ ഇത് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. സാമ്പത്തികമായ പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്ക് എം.എസ്.എഫ് നടത്തിയ ഈ സഹായ പദ്ധതി ഏറെ പ്രയോജനമായി.

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് പഞ്ചായത്ത് എം എസ് എഫ് ആവിഷ്‌ക്കരിച്ച 'സ്‌മൈല്‍' വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ പഠനോപകരണങ്ങള്‍ പഞ്ചായത്ത് എം.എസ്എഫ് നേതാക്കള്‍ക്ക് കൈമാറി നിര്‍വ്വഹിച്ചു. എം.എസ്.എഫ് നടത്തുന്ന ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അനുഗ്രഹവും മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും എ.എ.ജലീല്‍ പറഞ്ഞു.

ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി. സ്വലാഹുദ്ദീന്‍, മാഹിന്‍ കുന്നില്‍, സി.പി. അബ്ദുല്ല, സി.എച്ച്. ഇസ്മാഈല്‍, ഹംസ പുത്തൂര്‍, ഡി.പി. ഷാഫി, ഇബ്രാഹിം പടിഞ്ഞാര്‍, മഹ് മൂദ് ബള്ളൂര്‍, കെ.ബി. അഷ്‌റഫ്, പി.ബി. അബ്ദുര്‍ റഹ് മാന്‍, സിദ്ദീഖ് ആരിക്കാടി, മമ്മി കൊടിയമ്മ,. അബ്ദുല്ല, സഫ് വാന്‍ മൊഗര്‍, റഫീഖ് ചായിത്തോട്ടം, ലത്വീഫ് കുന്നില്‍, അംസു മേനത്ത്, മുഹമ്മദ് പള്ളത്തില്‍, സിദ്ദീഖ് ബേക്കല്‍, ലത്വീഫ് അത്തു, മൊയ്തീന്‍, ഇബ്രാഹിം, മുഹമ്മദ് മൂല, ഫര്‍ഹാന്‍, മുബശ്ശിര്‍, അസീസ്, ഫൗസിയ മുഹമ്മദ്, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആദ്യ ഘട്ടത്തില്‍ 120 വിദ്യാര്‍ത്ഥികള്‍ക്കാണ് എം.എസ് എഫ് പഠനോപകരങ്ങള്‍ നല്‍കിയത്. പ്രവേശനോത്സവ ദിനത്തില്‍ 10 എല്‍.കെ.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും എം.എസ്.എഫ് നല്‍കുകയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral puthur, MSF, School, Fees, Students, Inauguration, Uniform, Study materials, Bag, MSF financial help for school students.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL