city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wintouch Hospital | കാസർകോട്ടെ ആദ്യത്തെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി 'വിന്‍ടച്' ഉത്സവാന്തരീക്ഷത്തിൽ ഉദ്‌ഘാടനം ചെയ്തു; ജില്ലയുടെ ആരോഗ്യ രംഗത്ത് പുതുപ്രതീക്ഷ

കാസര്‍കോട്: (KasargodVartha) കാസര്‍കോട്ടെ ആദ്യത്തെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി 'വിന്‍ടച്' ഉത്സവാന്തരീക്ഷത്തിൽ ഉദ്‌ഘാടനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്‌ഘാടനം നിർവഹിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, മുൻ മന്ത്രി സി ടി അഹ്‌മദ്‌ അലി തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി പേരാണ് മാനേജ്‌മെന്റിന്റെ ക്ഷണം സ്വീകരിച്ച് ഉദ്‌ഘാടന ചടങ്ങിന് എത്തിയത്.

കാസർകോട്ടെയും മംഗ്ളൂറിലെയും സീനിയർ ഡോക്ടർമാർ ഉൾപെടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഉദ്‌ഘാടന ചടങ്ങിലും അനുബന്ധ പരിപാടികളിലും സംബന്ധിച്ചിരുന്നു. വലിയൊരു വി ഐ പി പട തന്നെയാണ് ചടങ്ങുകളിൽ കാണാനായത്. സാധാരണക്കാരും വലിയ പ്രതീക്ഷയോടെയാണ് ആശുപത്രി ഉദ്‌ഘാടനത്തെ നോക്കിക്കണ്ടത്.

നഗരത്തിൽ ബാങ്ക് റോഡില്‍ ആക്‌സിസ് ബാങ്കിന് സമീപം ആരംഭിച്ച ആശുപത്രിയിൽ നൂറ് കിടക്കകളും അത്യാധുനിക സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാഴ്ചയോളമായി ആശുപത്രിയിൽ നടന്നുവന്ന ട്രയൽ റൺ വിജയകരമായിരുന്നു.

Wintouch Hospital | കാസർകോട്ടെ ആദ്യത്തെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി 'വിന്‍ടച്' ഉത്സവാന്തരീക്ഷത്തിൽ ഉദ്‌ഘാടനം ചെയ്തു; ജില്ലയുടെ ആരോഗ്യ രംഗത്ത് പുതുപ്രതീക്ഷ

ആതുര സേവന സ്ഥാപനങ്ങളുടെ നേതൃരംഗത്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തന പരിചയമുള്ള വിന്‍ടെച് ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റാണ് ആശുപത്രിക്ക് നേതൃത്വം നല്‍കുന്നത്. അബ്ദുൽ കരീം കോളിയാട്, ഹനീഫ് അരമന, ഡോ. ഹസീന ഹനീഫ്, ഡോ. ആഇശത് ശകീല, മുഹമ്മദ് ഇർശാദ്, മുഹമ്മദ് ദില്‍ശാദ് എന്നിവർ ഡയറ്കടർമാരാണ്. ഡോ. ഇസ്മയില്‍ ഫവാസ് ആണ് മാനേജിംഗ് ഡയറക്ടര്‍. ഡോ. ഡാനിഷ് അൻവറാണ് മെഡികല്‍ ഡയറക്ടര്‍. ആശുപത്രിയുടെ ആർകിടെക്ട് അലിഫ് ബിൻ ഹനീഫ് അരമനയും ഇന്റീരിയർ ഡിസൈൻ ചെയ്തത് ഭാര്യ മാസിയ അലിഫുമാണ്.

കോവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചത് മൂലം കാസർകോട്ടെ നിരവധി പേർ വിദഗ്ധ ചികിത്സ കിട്ടാത്തെ മരണപ്പെടുകയും ജില്ലയുടെ ആരോഗ്യ രംഗത്തെ ദയനീയ അവസ്ഥ ഏറെ ചർച്ച ചെയ്യപ്പെട്ടതോടെയുമാണ് വിന്‍ടെച് ഗ്രൂപ് കോവിഡ് കാലത്ത് തന്നെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമാണത്തിന് തുടക്കം കുറിച്ചത്. ജില്ലയുടെ ആരോഗ്യ രംഗത്ത് പുതുപ്രതീക്ഷയാണ് ഈ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി നൽകുന്നത്.

Wintouch Hospital | കാസർകോട്ടെ ആദ്യത്തെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി 'വിന്‍ടച്' ഉത്സവാന്തരീക്ഷത്തിൽ ഉദ്‌ഘാടനം ചെയ്തു; ജില്ലയുടെ ആരോഗ്യ രംഗത്ത് പുതുപ്രതീക്ഷ

ചുരുങ്ങിയ ചിലവില്‍ മികച്ച ചികിത്സയാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് മാനജ്‌മെന്റ് പറയുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ടീം, സി ടി സ്‌കാന്‍, എം ആര്‍ ഐ, ഡയബിറ്റ് സ്‌പെഷ്യല്‍ കെയര്‍ തുടങ്ങി മികച്ച സ്‌പെഷ്യാലിറ്റി സൗകര്യനങ്ങളും ലഭ്യമാണ്. ആദ്യത്തെ ഒരാഴ്ച ഡോക്ടര്‍മാരുടെ സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. ലാബടക്കമുള്ള പരിശോധനകള്‍ക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി 25 ശതമാനം ഇളവും ലഭിക്കും.

Keywords: News, Kerala, Kasaragod, Hospital, Veena George, Wintouch Hospital, Inauguration, Rajmohan Unnithan, MP inaugurated first multi-specialty hospital 'Wintouch' in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia