city-gold-ad-for-blogger

ആല്‍ഫ പാലിയേറ്റിവ് കെയറില്‍ മാതൃദിനവും നഴ്സസ് ഡേയും ആഘോഷിച്ചു

കാസര്‍കോട്‌: (www.kasargodvartha.com 16.05.2017) ആല്‍ഫ പാലിയേറ്റിവ് കെയര്‍ കാസര്‍കോട് ഹോസ്പീസില്‍ ഓപി സേവനം ലഭിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മാതൃദിന-നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ഗീത സ്വാഗതം പറഞ്ഞു.

നഴ്‌സുമാരായ സോന, ഇന്ദിര, നയന തുടങ്ങിയവര്‍ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡോ.ഗീത മാതൃദിന സന്ദേശവും സിസ്റ്റര്‍ സോന നഴ്സസ് ദിന സന്ദേശവും നല്‍കി. ആല്‍ഫയുടെ പരിചരണത്തിലുള്ള അബ്ദുര്‍ റഹ് മാന്‍, ചെങ്കള പഞ്ചായത്ത് മെമ്പര്‍ താഹിര്‍ പടിഞ്ഞാറേമൂല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ആല്‍ഫ പാലിയേറ്റിവ് കെയറില്‍ മാതൃദിനവും നഴ്സസ് ഡേയും ആഘോഷിച്ചു

ആല്‍ഫ കുടുംബത്തിലെ അമ്മമാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വിവിധയിനം കലാപരിപാടികളും അരങ്ങേറി. ഫിസിയോതെറാപ്പിസ്റ്റ് ആഷ്ലി മാത്യു നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: kasaragod, Kerala, Patient's, Inauguration, Paliative care, Mother's day, Nursed day, Celebrated, Mothers day and nurses day marked.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia