city-gold-ad-for-blogger

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഉറക്കത്തിലായിരുന്ന അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു

കൂത്താട്ടുകുളം: (www.kasargodvartha.com 21.12.2021) നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയുണ്ടായ വാഹനാപകടത്തില്‍നിന്നും വീട്ടിലെ അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റോണ്‍ വര്‍ക് വ്യാപാരിയായ ഉറുമ്പില്‍തടത്തില്‍ രാജുവിന്റെ വീട്ടിലേക്കാണ് മൂവാറ്റുപുഴ ഭാഗത്തു നിന്നു വന്ന ലോറി പാഞ്ഞു കയറിയത്. 

എംസി റോഡില്‍ ടിബി കവലയില്‍ പുലര്‍ചെ 2.30നായിരുന്നു അപകടം. ഈ സമയം വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നു. അമ്മയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് ലോറി പാഞ്ഞുകയറിയെങ്കിലും ഭാഗ്യം കൊണ്ട് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഉറക്കത്തിലായിരുന്ന അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു


തകര്‍ന്ന ഭിത്തിക്കടിയില്‍പെട്ട് പരിക്കേറ്റ് കിടന്ന ഭാര്യ ഷെര്‍ലിന്‍ (33), മകള്‍ മഗീഷ (11) എന്നിവരെ അടുത്ത മുറിയിലായിരുന്ന രാജു തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. രാജുവിനൊപ്പം ഉറങ്ങുകയായിരുന്ന മകന്‍ ജെറിനും (9) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ലോറിയില്‍ യാത്രക്കാരായി കയറിയ രണ്ട് പേര്‍ക്ക് നിസാരപരുക്കുണ്ട്. ലോറി നീക്കിയാല്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകരുമെന്ന നിലയാണ് ഉള്ളത്. അപകടം നടന്ന ഉടന്‍തന്നെ ലോറി ഡ്രൈവര്‍ ഓടി മറഞ്ഞു. 

Keywords: News, Kerala, State, Top-Headlines, Ernakulam, Accident, Injured, Hospital, Mother and Daughter Narrow Escapes Accident in Koothattukulam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia