city-gold-ad-for-blogger

Train | 8 ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത് ദുരിതം രൂക്ഷമാക്കുന്നു; കണ്ണൂരിനും മംഗ്‌ളൂറിനുമിടയിലെ പല സ്റ്റേഷനുകളിലും മിക്ക എക്‌സ്പ്രസ് വണ്ടികള്‍ക്കും സ്റ്റോപില്ല; അല്‍പം ആശ്വാസം പകരാന്‍ നിര്‍ദേശങ്ങളുമായി യാത്രക്കാര്‍

കാസര്‍കോട്: (Kasargodvartha) എട്ട് ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത് കോഴിക്കോടിനും മംഗ്‌ളൂറിനുമിടയില്‍ യാത്രാദുരിതം രൂക്ഷമാക്കുന്നു. കണ്ണൂരിനും മംഗ്‌ളൂറിനുമിടയില്‍ 18 റെയില്‍ സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും ഇവയില്‍ ഭൂരിപക്ഷത്തിലും മിക്ക എക്‌സ്പ്രസ് വണ്ടികളും നിര്‍ത്താറില്ല. കോഴിക്കോട്ട് നിന്ന് ഉച്ചയ്ക്ക് 2.45 ന് 16159 നമ്പര്‍ എഗ്മോര്‍ - മംഗ്‌ളുറു എക്‌സ്പ്രസ് പുറപ്പെട്ടാല്‍ അടുത്ത ദിവസം രാവിലെ മലബാര്‍ എക്‌സ്പ്രസ് (16629) മാത്രമാണ് ഈ സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്ക് ഏക ആശ്രയം.
               
Train | 8 ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത് ദുരിതം രൂക്ഷമാക്കുന്നു; കണ്ണൂരിനും മംഗ്‌ളൂറിനുമിടയിലെ പല സ്റ്റേഷനുകളിലും മിക്ക എക്‌സ്പ്രസ് വണ്ടികള്‍ക്കും സ്റ്റോപില്ല; അല്‍പം ആശ്വാസം പകരാന്‍ നിര്‍ദേശങ്ങളുമായി യാത്രക്കാര്‍

ഇതിനിടയില്‍ സര്‍വീസുള്ള നാല് ട്രെയിനുകള്‍ക്ക് 30 ശതമാനത്തില്‍ താഴെ സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ് ഉള്ളതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബാക്കി 70 % സ്റ്റേഷനുകളിലും സ്റ്റോപില്ലാത്ത സ്ഥിതിയാണ്. യാത്രക്കാര്‍ വളരെയധികം ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസിന് (16650) ഏഴ് സ്റ്റോപുകള്‍ മാത്രമാണ് ഈ പ്രദേശത്തുള്ളത്. കാസര്‍കോട് വിട്ടാല്‍ പിന്നെ 50 കി മീ അകലെയുള്ള മംഗ്‌ളൂറിനിടയില്‍ ഒരു സ്റ്റോപ് പോലുമില്ല.

ജെനറല്‍ കോചുകള്‍ തീരെ കുറഞ്ഞ നേത്രാവതി എക്‌സ്പ്രസിന് (16346) അഞ്ച് സ്റ്റോപുകള്‍ മാത്രമെങ്കില്‍ അടുത്ത ദിവസം അതിരാവിലെയുള്ള വെസ്റ്റ് കോസ്റ്റ് (22637 ) വണ്ടിക്ക് നാലും മാവേലിക്ക് (16604) ആറും സ്റ്റോപുകള്‍ മാത്രമാണുള്ളത്. ഈ സഹാചര്യത്തില്‍ കണ്ണൂരിനും മംഗ്‌ളൂറിനുമിടയില്‍ ബഹുഭൂരിപക്ഷം സ്റ്റേഷനുകള്‍ക്കും പ്രയോജനപ്പെടും വിധം കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കേണ്ടത് അനിവാര്യമാണെന്ന് കുമ്പള റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ പെറുവാട് പറഞ്ഞു. പുതിയ റേക് അനുവദിക്കാന്‍ താമസമുണ്ടെങ്കില്‍ ഇപ്പോള്‍ ഉള്ള റേകുകള്‍ ഉപയോഗിച്ച് തന്നെ ചെറിയ ക്രമീകരണങ്ങള്‍ നടത്തി പ്രശ്‌നപരിഹാരം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രക്കാര്‍ മുന്നോട്ട് വെക്കുന്ന ചില നിര്‍ദേശങ്ങള്‍:

* മംഗ്‌ളുറു - കോഴിക്കോട് വണ്ടി (16610) 10ന് കോഴിക്കോട് എത്തി തിരിച്ച് 06481 എക്‌സ്പ്രസായി മംഗ്‌ളൂറിലേക്ക് മടങ്ങുക.

* കോയമ്പത്തൂര്‍ - മംഗ്‌ളുറു (16323), മംഗള (22618), ചെന്നൈ എഗ്മോര്‍ - മംഗ്‌ളുറു (16159) എന്നീ മൂന്ന് ട്രെയിനുകള്‍ക്കിടയില്‍ കാര്യമായ പ്രയോജനമില്ലാത്തതും യാത്രക്കാരും വരുമാനവും കുറഞ്ഞതുമായ ഉച്ചയ്ക്ക് 2.05 ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന കോഴിക്കോട് - കണൂര്‍ എക്‌സ്പ്രസ് (06481) വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് 5.15ന് കണ്ണൂരെത്തുകയും തുടര്‍ന്ന് ചെറുവത്തൂര്‍ എക്‌സ്പ്രസ് (06469) 5.30ന് അല്ലെങ്കില്‍ 5.45ന് കണ്ണൂര്‍ നിന്ന് മംഗ്‌ളൂരിലേക്ക് സര്‍വീസ് ദീര്‍ഘിപ്പിച്ച് ഒമ്പത് മണിയോടെ മംഗ്‌ളൂരില്‍ എത്തുക. ഈ റേക്ക് ഉപയോഗിച്ച് അടുത്ത ദിവസം മംഗ്‌ളുറു - കോഴിക്കോട് എക്‌സ്പ്രസ് (16610) സര്‍വീസ് നടത്താം. പരശുറാം എക്‌സ്പ്രസില്‍ (16550) കോഴിക്കോട്ട് മുതല്‍ അനുഭവപ്പെടുന്ന തിരക്കും ഒഴിവാക്കാം.

* കോയമ്പത്തൂര്‍ - മംഗ്‌ളുറു എക്‌സ്പ്രസ് (16323) വൈകീട്ട് 6.40 ന് മംഗ്‌ളൂരില്‍ എത്തിയ ശേഷം 7.50 ന് മംഗ്‌ളൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.50ന് കണ്ണൂരില്‍ ഹാള്‍ട്, അടുത്ത ദിവസം കണ്ണൂര്‍ - മംഗ്‌ളുറു (06477) സര്‍വീസ് എന്നിങ്ങനെ നടത്താം

* മംഗ്‌ളുറു - കണ്ണൂര്‍ എക്‌സ്പ്രസ് (06478) രാത്രി 8.30ന് കണ്ണൂര്‍ എത്തിയ ശേഷം ഒമ്പത് മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 10 മണിക്ക് ചെറുവത്തൂര്‍ എത്തി ഹാള്‍ട് ചെയ്യാം.
                 
Train | 8 ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത് ദുരിതം രൂക്ഷമാക്കുന്നു; കണ്ണൂരിനും മംഗ്‌ളൂറിനുമിടയിലെ പല സ്റ്റേഷനുകളിലും മിക്ക എക്‌സ്പ്രസ് വണ്ടികള്‍ക്കും സ്റ്റോപില്ല; അല്‍പം ആശ്വാസം പകരാന്‍ നിര്‍ദേശങ്ങളുമായി യാത്രക്കാര്‍

Keywords:  Train, Railway, North Malabar, Malayalam News, Kerala News, Kasaragod News, Kasaragod Railway Station, Most express trains do not stop at many stations between Kannur and Mangalore.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia