city-gold-ad-for-blogger

ലീഗ് പ്രവര്‍ത്തകന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പിലിട്ടു; പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്:  (www.kasargodvartha.com 26.03.2014) പി.ഡബ്ല്യു.ഡി കരാറുകാരനായ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വാട്ട്‌സ് ആപ്പിലൂടെ എതിര്‍ സമുദായക്കാരനായും എതിര്‍പാര്‍ട്ടിക്കാരനായും ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാട്ട്‌സ് ആപ്പില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് പോലീസിന്റെ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ലീഗ് പ്രവര്‍ത്തകന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പിലിട്ടു; പോലീസ് അന്വേഷണം തുടങ്ങി
ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിന് സമീപം നാഷണല്‍ നഗറിലെ പരേതനായ ഇബ്രാഹിമിന്റെ മകനും മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ അംഗവുമായ ടി.ഐ അബ്ദുര്‍ റഹ്മാനാണ് ഇതുസംബന്ധിച്ച് കാസര്‍കോട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. അബ്ദുര്‍ റഹ്മാന്റെ സുഹൃത്തും, പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായ അഷ്‌റഫ് പട്ട്‌ളയെയാണ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്.

രണ്ട് മാസം മുമ്പ് അബ്ദുര്‍ റഹ്മാനും അഷ്‌റഫും മറ്റൊരു സുഹൃത്തും വിനോദ യാത്ര പോകാനെത്തിയ മംഗലാപുരത്തെയും ചെന്നൈയിലെയും സുഹൃത്തുക്കളെ കാസര്‍കോട്ടെ പ്രമുഖ സ്റ്റാര്‍ ഹോട്ടലില്‍ കാണാന്‍ ചെന്നിരുന്നു. ഹോട്ടലില്‍ വെച്ച് ഇവര്‍ ഒരുമിച്ച് എടുത്ത ഫോട്ടോ ഉപയോഗിച്ചാണ് മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്നാണ് പരാതി.

തിങ്കളാഴ്ച രാത്രി മുതലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഏതാനും യുവാക്കള്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്. തനിക്കും സുഹൃത്തിനും ഇതേതുടര്‍ന്ന് മാനഹാനി സംഭവിച്ചതായും പരാതിയില്‍ പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മോര്‍ഫ് ചെയ്ത ഫോട്ടോ കണ്ട് അന്വേഷിച്ചതോടെയാണ് ചിത്രം പ്രചരിക്കുന്ന വിവരം ഇവരറിഞ്ഞത്.

അതീവ സെന്‍സിറ്റീവ് ഏരിയയായ കാസര്‍കോട്ട് ഇത്തരം പ്രചരണം നടത്തുന്നത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ബോധപൂര്‍വമായാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പരാതി പോലീസ് ഹൈടെക് സെല്ലിന് കൈമാറിയതായും കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, അപകീര്‍ത്തി പ്രചരണത്തിലേര്‍പെട്ട മുഴുവന്‍ പേരെയും പിടികൂടുമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി നഗ്‌നനായെത്തി

Keywords: Morphed picture on Whatsapp, police probe begins, BJP, Hotel, Share, Forward, Fake, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia