city-gold-ad-for-blogger

നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു

നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു
കാസര്‍കോട്: നെല്ലിക്കുന്നില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ അക്രമസംഭവങ്ങള്‍ രാത്രിയിലും തുടര്‍ന്നു. നിരവധി വാഹനങ്ങളും, വീടുകളും, വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയും തീയിടുകയും ചെയ്തു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ശാന്തിനഗര്‍ പ്രിയദര്‍ശനി നിവാസിലെ ചന്ദ്രന്റെ ഭാര്യ വി. പ്രിയയെ (21) ചേരങ്കൈ കടപ്പുറത്തുവെച്ച് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിന് 50 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അടുക്കത്ത്ബയല്‍ ബീച്ചിലെ ബാബുവിന്റെ മകള്‍ അശ്വതിയെ (19) വീട്ടില്‍ കയറി ആക്രമിച്ചതിന് എട്ടോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അക്രമം നടത്തിയതിനുമാണ് പോലീസ് കേസെടുത്തത്. നെല്ലിക്കുന്ന് കടപ്പു ത്തെ ഗോപാലന്റെ കെ.എല്‍ 14 എല്‍ 72 നമ്പര്‍ ബൈക്കും, ശിവരാമന്റെ കെ.എല്‍ 14 ജെ 473 നമ്പര്‍ ബൈക്കും തീവെച്ചു നശിപ്പിച്ചു. ബന്ധുവായ നെല്ലിക്കുന്ന് തായല്‍ ഹൗസിലെ നാരായണന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്കുകള്‍.

നെല്ലിക്കുന്ന് ബീച്ചിലെത്തി തിരിച്ചുപോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കെ.എല്‍ 14 എം 5238 നമ്പര്‍ ഇയോണ്‍ കാറും കല്ലെറിഞ്ഞു തകര്‍ത്തു. മത്സ്യതൊഴിലാളിയായ അശോകന്റെ കെ.എല്‍ 14 എല്‍ 9986 നമ്പര്‍ മത്സ്യവണ്ടിയും ശശിയുടെ കെ.എല്‍ 14 എച്ച് 6993 നമ്പര്‍ മിനിലോറിയും തകര്‍ത്തിട്ടുണ്ട്. നെല്ലിക്കുന്നിലെ ഗൈഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും കല്ലെറിഞ്ഞും മറ്റും തകര്‍ത്തു. നെല്ലിക്കുന്നിലെ ആര്‍. രാഘവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
നെല്ലിക്കുന്നിലെ ഇഖ്ബാലാണ് സ്കൂള്‍ നടത്തുന്നത്. സ്കൂളിന് അവധി നല്‍കി.

നെല്ലിക്കുന്ന് കടപ്പുറത്തെ നാഗേഷിന്റെ കട എറിഞ്ഞുതകര്‍ത്തു. അക്രമത്തില്‍ പിരക്കേറ്റ നെല്ലിക്കുന്ന് കടപ്പുറത്തെ രാജന്റെ ഭാര്യ സുജാത(38), ചന്ദ്രന്റെ ഭാര്യ പ്രിയ(39), ബാബുവിന്റെ മകള്‍ അശ്വതി (19), സുമേശിന്റെ ഭാര്യ ശാലിനി (24), പാര്‍ത്ഥിപന്റെ ഭാര്യ സുജിത (23), സുരേഷിന്റെ ഭാര്യ ഉഷ (39), കൃഷ്ണന്റെ മകള്‍ വര്‍ഷ (19) എന്നിവരെ കാസര്‍കോട് ജനറല്‍  ആശുപത്രിയിലും കിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേരങ്കൈ കടപ്പുറം കുതൂറിലെ ഒരു വീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്ത് ആക്ടീവ സ്‌കൂട്ടറില്‍ തിരിച്ചുപോവുകയായിരുന്ന എരിയാലിലെ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതാണ് സംഘര്‍ത്തിന് തുടക്കം. ഇവരെ പെരുചോടിച്ചു മര്‍ദ്ദിക്കുകയായിരുന്നു.

ശാന്തിനഗറിലെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ചിലരാണ് ഏരിയാലിലെ മഹ്മൂദിന്റെ മകന്‍ മുഹമ്മദ് സിയാദ് (17), ഏരിയാലിലെ ഹസൈനാറിന്റെ മകന്‍ അസ്‌ക്കറലി(17) എന്നിവരെ മര്‍ദ്ദിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും തകര്‍ത്തു. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് കെയര്‍ വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം വിവാഹ പാര്‍ട്ടിയുടെ ബസ് വൈകിട്ട് 5.30 മണിയോടെ ഒരു സംഘം റോഡില്‍ കല്ലുകള്‍ നിരത്തി തടഞ്ഞത് സംഘര്‍ഷം രൂക്ഷമാക്കി.

പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇതിനിടയില്‍ ഒരു സ്വിഫ്റ്റ് കാറും നിരവധി വീടുകളും കല്ലെറില്‍ തകര്‍ത്തു. കല്ല്യാണ വീട്ടിലേക്ക് വന്ന കെ.എല്‍ 14 ജെ 2886 നമ്പര്‍ ഓട്ടോറിക്ഷ അടിച്ചു തകര്‍ക്കുകയും ഡ്രൈവറുടെ പോക്കറ്റിലുണ്ടായിരുന്ന 1,500 രൂപ തട്ടിപ്പറിക്കുകയും ചെയ്തു. കുതൂറിലെ അബ്ദുല്ലകുഞ്ഞിയുടെ വീട്ടില്‍ കയറി ഒരു സംഘം വധഭീഷണി മുഴക്കി.

കുതൂറിലെ ഹമീദിന്റെ വീടിന് കല്ലെറിഞ്ഞു. നെല്ലിക്കുന്ന് പീസ് സ്‌കൂളിന് സമീപം ബൈക്കില്‍ വന്ന രണ്ടുപേരെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഏതാനും പേര്‍ പോലീസ് കേസ് ഭയന്ന് ആശുപത്രിയില്‍ ചികിത്സ തേടിയില്ലെന്നും സൂചനയുണ്ട്.


നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു

നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു

നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു

നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു

നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു

നെല്ലിക്കുന്നില്‍ രാത്രിയും സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു

Related News:
നെല്ലിക്കുന്നില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, കടകളും വീടുകളും തകര്‍ത്തു

Keywords:  Nellikunnu, Clash, Vehicle, Fire, Attack, Police, Case, Adkathbail, House, Injured, Hospital, Students, Custody, Kasaragod, School, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia