city-gold-ad-for-blogger
Aster MIMS 10/10/2023

Monsoon | കാലവര്‍ഷക്കെടുതി: ദുരിത ബാധിത പ്രദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രടറി സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മാലോം, വലിയപറമ്പ പ്രദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് സന്ദര്‍ശിച്ചു. കനത്ത മഴയില്‍ മാലോത്ത് വില്ലേജിലെ ചെറുവീട്ടില്‍ കാവേരിയുടെ വീടിന് സമീപം മണ്ണിടിഞ്ഞ പ്രദേശമാണ് ആദ്യം സന്ദര്‍ശിച്ചത്. വീട് നില്‍ക്കുന്ന ഭാഗം സുരക്ഷിതമല്ലെന്നും പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ താമസിക്കാനാവില്ലെന്നും കണ്ടെത്തി.
      
Monsoon | കാലവര്‍ഷക്കെടുതി: ദുരിത ബാധിത പ്രദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രടറി സന്ദര്‍ശിച്ചു

വീട്ടിലുണ്ടായിരുന്ന രണ്ട് കുടുംബങ്ങളും നിലവില്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വെള്ളരിക്കുണ്ട് തഹസില്‍ദാറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി വി മുരളി, മാലോം വില്ലേജ് ഓഫീസര്‍ ഏലിയാസ്, ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷെഫീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.
        
Monsoon | കാലവര്‍ഷക്കെടുതി: ദുരിത ബാധിത പ്രദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രടറി സന്ദര്‍ശിച്ചു

വലിയപറമ്പ പഞ്ചായത്തില്‍ രൂക്ഷമായ കടലാക്രമണം നേരിട്ട വലിയപറമ്പ ബീച്ച് പരിസരം, കന്നുവീട് കടപ്പുറം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. തീരശോഷണം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടുന്നതിന് സ്വീകരിക്കാവുന്ന ദീര്‍ഘകാല നടപടികളെ കുറിച്ച് അദ്ദേഹം അഭിപ്രായങ്ങള്‍ പങ്കുവെച്ചു. തീരദേശ ജനതയെ പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞു.
         
Monsoon | കാലവര്‍ഷക്കെടുതി: ദുരിത ബാധിത പ്രദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രടറി സന്ദര്‍ശിച്ചു

വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി സജീവന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പണ്ട്യാല, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാര്‍, വലിയപറമ്പ വില്ലേജ് ഓഫീസര്‍ അഭിലാഷ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷെഫീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ കെ ഇമ്പശേറുമായി ജില്ലയിലെ കാലവര്‍ഷക്കെടുതികള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ എല്‍ കുര്യാക്കോസ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

Keywords: Monsoon, Rainfall, Malayalam News, Kerala News, Kasaragod News, Monsoon: Disaster Management Authority Member Secretary visited affected areas.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL