city-gold-ad-for-blogger

Stolen | 'കാസര്‍കോട്ടുകാരനായ കാഴ്ചപരിമിതനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയയാള്‍ 5,000 രൂപ വിലവരുന്ന സുഗന്ധ ദ്രവ്യവും 20,000 രൂപയും മൊബൈല്‍ഫോണും കവര്‍ച ചെയ്തു'; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കോഴിക്കോട്: (www.kasargodvartha.com) കാസര്‍കോട്ടുകാരനായ കാഴ്ചപരിമിതനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയ ആള്‍ 5,000 രൂപ വിലവരുന്ന സുഗന്ധ ദ്രവ്യവും 20,000 രൂപയും മൊബൈല്‍ഫോണും കവര്‍ച ചെയ്തതായി പരാതി. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.
                        
Stolen | 'കാസര്‍കോട്ടുകാരനായ കാഴ്ചപരിമിതനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയയാള്‍ 5,000 രൂപ വിലവരുന്ന സുഗന്ധ ദ്രവ്യവും 20,000 രൂപയും മൊബൈല്‍ഫോണും കവര്‍ച ചെയ്തു'; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട് സ്വദേശി അസീസിന്റെ പണവും സുഗന്ധ ദ്രവ്യവും മൊബൈൽ ഫോണുമാണ് അപരിചിതന്‍ കവര്‍ന്നത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു കവര്‍ച. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ടൗണ്‍ പൊലീസാണ് അന്വേഷണം നടത്തിവരുന്നത്.

റോഡ് മുറിച്ച് കടക്കാന്‍ പ്രയാസപ്പെടുകയായിരുന്ന അസീസിനെ സഹായിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ ഒപ്പം കൂടിയത്. റോഡ് മുറിച്ച് കടത്തിയ ശേഷം തൊട്ടടുത്ത പള്ളിയില്‍ അസീസ് നിസ്‌കാരത്തിനായി കയറിയിരുന്നു. അസീസിന്റെ ഫോണും ബാഗും പള്ളിയില്‍ പോയി വരുന്നത് വരെ ഇയാള്‍ സൂക്ഷിക്കാമെന്ന് പറഞ്ഞിരുന്നു.

തിരിച്ചെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യമായത്. പിന്നീട് അസീസ് നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. വര്‍ഷങ്ങളായി കോഴിക്കോട് നഗരത്തിലും പരിസരത്തും സുഗന്ധ ദ്രവ്യം കച്ചവടം നടത്തി ഉപജീവനം നടത്തിവരികയാണ് അസീസ്. കവര്‍ച ചെയ്യപ്പെട്ട ഫോണിന്റ ലൊകേഷന്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Keywords: News, Kerala, Top-Headlines, Kozhikode, Kasaragod, Robbery, Theft, Police, Complaint, KSRTC, Investigation, Money, belongings and a mobile phone stolen.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia