യുവതിയെ പീഡിപ്പിച്ച സംഭവം: കര്‍ശന നടപടി വേണമെന്ന് മഹിളാമോര്‍ച്ച
Aug 6, 2014, 17:31 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2014) മഞ്ചേശ്വരം ബായാറില്‍ യുവതിയെ കൂട്ടബലാത്സത്തിനിരയാക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് മഹിളാമോര്‍ച്ച ആവശ്യപ്പെട്ടു. യുവതിക്ക് നേരെയുണ്ടായത് അങ്ങേയറ്റത്തെ ക്രൂരതയാണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് അധികൃതര്‍ ഗൗരവത്തിലെടുക്കണം.
സംഭവം നടന്ന് ഒരുദിവസം പിന്നിട്ടിട്ടും പ്രതികളില്‍ ഒരാളെപ്പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും മഹിളാമോര്‍ച്ച മുന്നറിയിപ്പ് നല്കി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം. ഷൈലജ ഭട്ട്, ജില്ലാ വൈസ് പ്രസിഡണ്ട് അനിത ആര്. നായ്ക്, ജില്ലാ സെക്രട്ടറി സിന്ധു, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് സരോജ ആര്. ബള്ളാള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, BJP, Molestation, Accuse, Arrest, Kerala, Mahila Morcha.