city-gold-ad-for-blogger

പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി; സംഭവത്തില്‍ ദുരൂഹത

പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി; സംഭവത്തില്‍ ദുരൂഹത
ചെറുവത്തൂര്‍: പ്രധാന അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം അധ്യാപകനെതിരെയുള്ള പരാതിയില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ചെറുവത്തൂരിനടുത്ത സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് പീഡന പരാതി ഉയര്‍ന്നത്.

ഒരു കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് നടത്തി പോലീസിന് റിപോര്‍ട്ട് നല്‍കുകയായിരുന്നു. പ്രധാന അധ്യാപകന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയാണ്. അതു കൊണ്ട് തന്നെ സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്നത് അവശ്വസനീയമാണെന്നാണ് പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും പറയുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി അറിയിച്ചപ്പോള്‍ തന്നെ പ്രധാനധ്യാപകന്‍ പി.ടി.എ യോഗം വിളിച്ച് ചേര്‍ക്കുകയും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ വിഷയം പി.ടി.എ യോഗത്തില്‍ പരിഹരിച്ചിരുന്നുവെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അധ്യാപകനെതിരെ രംഗത്ത് വരികയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ തന്നെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യാപകനോട് നേരത്തെ മാനേജ്‌മെന്റ് കമ്മിറ്റി വളണ്ടറി റിട്ടയര്‍മെന്റിന് ആവശ്യപ്പെട്ടിരുന്നതായും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വളണ്ടറി റിട്ടയര്‍മെന്റിന് തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ പ്രധാന അധ്യാപകനും മാനേജ്‌മെന്റും തമ്മില്‍ കടുത്ത പോരിലായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

പി.ടി.എ യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ യോഗത്തില്‍ ഒറ്റപ്പെട്ടിരുന്നു. ഇതിന്റെ വിദ്വേഷവും അധ്യാപകനെതിരെ ചെല്‍ഡ് ലൈനിനും പോലീസിനും പരാതി നല്‍കുന്നതില്‍ കലാശിച്ചു. താന്‍ കുട്ടിയോട് വാത്സല്യം പ്രകടിപ്പിച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചത്.

അധ്യാപകന്റെ ഭാര്യയടക്കം അഞ്ച് അധ്യാപകരാണ് സ്‌കൂളിലുള്ളത്. ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ കുട്ടിയെ രഹസ്യ ഭാഗങ്ങളിലും കൈക്കും പിടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതിക്കാരിയായ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ലൈംഗീക പീഡനം തെളിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ വിശദമായി ഇക്കര്യം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി കാസര്‍കോട് എസ്.പി എസ്. സുരേന്ദ്രന്‍ പറഞ്ഞു. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എയ്ഡഡ് സ്‌കൂളിന് ഭീഷണിയായതോടെ പ്രധാനധ്യാപകന്‍ പല നടപടികളും സ്വീകരിച്ചിരുന്നു. ഇതും മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചതായി ചില രക്ഷിതാക്കള്‍ പറയുന്നു.

Keywords: Case, Headmaster, Rape, Police, Child Line, Meeting, PTA, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia