city-gold-ad-for-blogger

Investigation | രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഉദ്യോഗസ്ഥന്‍, സിനിമാ നടന്‍, മികച്ച പൊലീസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഡിവൈഎസ്പിക്കെതിരായ നടിയുടെ പീഡനശ്രമ പരാതിയില്‍ സത്യം തേടി ബേക്കല്‍ പൊലീസ്; ചുമത്തിയത് നിസാര വകുപ്പ്

ബേക്കല്‍: (www.kasargodvartha.com) മുന്‍ വിജിലന്‍സ് ഡി വൈ എസ് പി വി മധുസൂദനനെതിരായ പീഡനശ്രമ പരാതിയില്‍ സത്യാവസ്ഥ തേടി ബേക്കല്‍ പൊലീസ്. സര്‍വീസിലിരുന്നപ്പോള്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഉദ്യോഗസ്ഥനായിരുന്ന മധുസൂദനന്‍, പൊലീസ് വകുപ്പിലെ മികച്ച ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നത്.
     
Investigation | രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഉദ്യോഗസ്ഥന്‍, സിനിമാ നടന്‍, മികച്ച പൊലീസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഡിവൈഎസ്പിക്കെതിരായ നടിയുടെ പീഡനശ്രമ പരാതിയില്‍ സത്യം തേടി ബേക്കല്‍ പൊലീസ്; ചുമത്തിയത് നിസാര വകുപ്പ്

സര്‍വീസിലിരിക്കെ സിനിമയില്‍ അഭിനയിച്ചതോടെയാണ് മധുസൂദനന്‍ പൊലീസ് സേനയില്‍ ശ്രദ്ധേയനായത്. ഫഹദ് ഫാസില്‍ നായകനായ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', സുരാജ് വെഞ്ഞാറുമുട്-സൗബിന്‍ എന്നിവര്‍ നയകരായ 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' തുടങ്ങിയ സിനിമകളിലാണ് മധുസൂദനന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തത്.

കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിരിക്കെ മുസ്ലീം ലീഗ് നേതാവ് കെ എം ശാജിക്കെതിരായ അഴിമതി കേസില്‍ അന്വേഷണം നടത്തിയിരുന്നു. പിന്നീടാണ് വിരമിച്ചത്.

നല്ല വേഷങ്ങള്‍ കിട്ടിയാല്‍ തുടര്‍ന്നും അഭിനയിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് ആല്‍ബം നടിയോട് മോശമായി പെരുമാറിയെന്നതിന്റെ പേരില്‍ പീഡനശ്രമ കേസില്‍ പ്രതിയായിരിക്കുന്നത്.

മധുസൂദനെതിരെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പനുസരിച്ചാണ് ബേക്കല്‍ പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം. അതിനാല്‍ അറസ്റ്റിന് പകരം മെമോ നല്‍കി നടപടി പൂര്‍ത്തിയാക്കാന്‍ പൊലീസിന് സാധിക്കും. നടിയുടെ പീഡനശ്രമ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്നാണ് ബേക്കല്‍ പൊലീസ് അറിയിക്കുന്നത്.
             
Investigation | രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഉദ്യോഗസ്ഥന്‍, സിനിമാ നടന്‍, മികച്ച പൊലീസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഡിവൈഎസ്പിക്കെതിരായ നടിയുടെ പീഡനശ്രമ പരാതിയില്‍ സത്യം തേടി ബേക്കല്‍ പൊലീസ്; ചുമത്തിയത് നിസാര വകുപ്പ്

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയില്‍ പറയുന്നത്. മധുസൂദനന്‍ നിര്‍മിക്കുന്ന ആല്‍ബത്തില്‍ അഭിനയിക്കാനാണ് കൊല്ലം സ്വദേശിയും നടിയുമായ യുവതി എത്തിയത്.

കാഞ്ഞങ്ങാട് സ്വദേശിയാണ് ആല്‍ബം സംവിധാനം ചെയ്യുന്നതായി പറയുന്നത്. നടിക്ക് താമസിക്കാന്‍ മധുസൂദനന്റെ പെരിയയിലെ ഹോം സ്റ്റേയാണ് ഏര്‍പാടാക്കിയിരുന്നത്. ഭക്ഷണം വേണമെന്ന് നടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണവുമായി ചെന്നതായിരുന്നു അദ്ദേഹം.

തുടര്‍ന്ന് നടിയെ ബിയര്‍ കഴിക്കാന്‍ ക്ഷണിക്കുകയും എസി മുറിയിലേക്ക് ക്ഷണിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് നടി നല്‍കിയ പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് ശനിയാഴ്ച രാത്രി, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി നടി പരാതി നല്‍കുകയായിരുന്നു. പിന്നീട് ഞായറാഴ്ച രാവിലെ വീണ്ടുമെത്തി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിരമിച്ച ഡി വൈ എസ് പിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

വ്യാജപരാതിയെന്ന് മുൻ ഡിവൈഎസ്പി

എന്നാല്‍ തനിക്കെതിരയുള്ളത് കള്ളക്കേസ് ആണെന്നാണ് മധുസൂദനന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതി തനിക്കെതിരെ നല്‍കിയത് വ്യാജ പരാതിയാണ്. കാഞ്ഞങ്ങാട് സ്വദേശിയാണ് നടിക്ക് താമസിക്കാന്‍ മുറി വേണമെന്ന് തന്നോട് ആവശ്യപ്പെട്ടത്.

നടി ഒറ്റയ്ക്ക് ആണെന്ന് അറിയില്ലായിരുന്നു. കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തത്. ഏഴര മണിയോടെ ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചു നല്‍കി. ഒറ്റയ്ക്കാണെങ്കില്‍ അവിടെ എസി മുറിയുണ്ട് അവിടെ കിടന്നോളൂവെന്ന് പറഞ്ഞതാണ് നടിക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.

തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു നടി പരാതി നല്‍കുകയായിരുന്നു. തനിക്കെതിരെയുള്ള ശത്രുക്കളാണ് കേസെടുക്കാന്‍ പ്രേരിപ്പിച്ചതിന് പിന്നിലെന്ന് മധുസൂദനന്‍ ആരോപിക്കുന്നു.

Keywords: Molestation-Case, Retired-DySP-Madhusoodanan, Actress, Cinema-Shooting, Bekal-Police-Station, Kasaragod-News Crime News, Molestation case against retired DySP Madhusoodanan.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia