15 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു
Nov 3, 2019, 11:12 IST
തിരുവനന്തപുരം: (www.kasargodvartha.com 03.11.2019) എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പീഡനക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയസാണ് വിമലിനെ കുത്തിയ ശേഷം രക്ഷപ്പെട്ടത്.
കൈക്ക് പരിക്കേറ്റ വിമലിനെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 വയസുകാരിയായ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി ലഭിച്ചപ്പോള്‍ പോലീസ് നിയാസിനെതിരെ കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് നിയാസിനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനെ നിയാസും സുഹൃത്തുക്കളും ചേര്‍ന്ന് തടയുകയും ഇതിനിടെ നിയാസ് ബിയര്‍ക്കുപ്പി പൊട്ടിച്ച് സ്വന്തം ശരീരത്തിലും തലയിലും വരഞ്ഞ് മുറിച്ചതിന് ശേഷം രക്തം എസ്ഐയുടെ കൈയിലും പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇയാള്‍ കുപ്പി കൊണ്ട് എസ്ഐയുടെ കൈയില്‍ മുറിവേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് പോലീസും നിയാസിന്റെ സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നിയാസിന്റെ പിതാവ് തങ്ങള്‍കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബഹളത്തിനിടയില്‍ രക്ഷപ്പെട്ട നിയാസിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, Kerala, news, Molestation, accused, Escaped, Injured, Police, Assault, Molestation case accused escaped after assaulting police < !- START disable copy paste -->