city-gold-ad-for-blogger

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 04/06/2016) വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് മൂന്നു വര്‍ഷത്തിന് ശേഷം അറസ്റ്റു ചെയ്തു. വേഷം മാറി നടക്കുകയായിരുന്ന വിദ്യാനഗറിലെ സി എച്ച് സുരേഷിനെ(30)യാണ് വിദ്യാനഗര്‍ സി.ഐ. കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്ത്. മറ്റൊരു യുവതിയുമായി കല്യാണം കഴിച്ച് കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.

2013 ഫെബ്രുവരി മാസത്തിലാണ് ഇയാളുമായി പ്രണയത്തിലായ പെഡ്രെ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ഗര്‍ഭിണിയായതറിഞ്ഞ് പ്രതി വിവാഹവാഗദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെ
ടുത്തതോടെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തോളം പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ യുവതി കയറിയിറങ്ങിയെങ്കിലും കേസില്‍ പുരോഗതി ഉണ്ടായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വേറെ വിവാഹം കഴിച്ച് കര്‍ണാടകയില്‍ താമസിക്കുന്നതായി സൂചന ലഭിച്ചിരുന്നുവെങ്കിലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തിയ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വലയിലാക്കിയത്. തിരിച്ചറിയാതിരിക്കാനായി മുടി വളര്‍ത്തിയ നിലയിലായിരുന്നു സുരേഷ്.

വേഷത്തിലെ മാറ്റങ്ങള്‍ കണ്ട് ആളുമാറിപ്പോയെന്ന് പറഞ്ഞ് ആദ്യം ഒഴിവാക്കിയെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

Keywords:  Kasaragod, Kerala, Vidya Nagar, Youth, Molestation, arrest, Molestation case accuse arrested after 3 years.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SU
Web Desk SU

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia