city-gold-ad-for-blogger

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ ആറ് വര്‍ഷമായി പീഡനത്തിനിരയാക്കിയിരുന്നതായി പോലീസ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 24/12/2018) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു വന്ന ഓട്ടോ ഡ്രൈവറായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. വെള്ളിക്കോത്ത് ഓട്ടോ ഡ്രൈവറായ അടോട്ടെ വി വി വിപി(26)നെയാണ് പോക്‌സോ കുറ്റം ചുമത്തി ഹോസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.

ദിവസേന രാവിലെ ടൗണിലെ ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന പെണ്‍കുട്ടിയെ പുതിയ കോട്ടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി സൈഡ് കര്‍ട്ടന്‍ താഴ്ത്തി വണ്ടിക്കകത്തു വെച്ചു മറ്റും നിരവധി തവണ പീഡനത്തിനിരയാക്കിയതായാണ് പരാതി.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ ആറ് വര്‍ഷമായി പീഡനത്തിനിരയാക്കിയിരുന്നതായി പോലീസ്

10 വയസ് മുതല്‍ വിപിന്‍ പെണ്‍കുട്ടിയെ പിഡിപ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പരാതിപെട്ടു. പിന്നീട് പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചത്. ഹൊസ്ദുര്‍ഗ് സി ഐ ആണ് കേസന്വേഷിക്കുന്നത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചതോക്ക് കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Molestation, Police, Auto Driver, Complaint, Court, Arrest, Molestation, Auto driver remanded

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia