city-gold-ad-for-blogger

വിഷപ്പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ല; രക്ഷയ്‌­ക്കെത്തിയത് മുഹമ്മദ്

വിഷപ്പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ല; രക്ഷയ്‌­ക്കെത്തിയത് മുഹമ്മദ്
കാസര്‍കോട്: വീട്ടില്‍ കയറിയ ഉഗ്ര വിഷമുള്ള അണലിയെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് രക്ഷയ്‌­ക്കെത്തിയത് പാമ്പ് പിടുത്തക്കാരന്‍ അരമങ്ങാനത്തെ മുഹമ്മദാണ്. ഞായറാഴ്ച വൈകിട്ട് തളങ്കര തെരുവത്ത് സിറാമിക്‌­സ് റോഡിലെ അസ്‌­ലമിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. മര പണിക്കാരന്‍ യു.പി സ്വദേശി ഷാജഹാന്‍ മരം നീക്കുന്നതിനിടയിലാണ് അണലി ചീറ്റിയത്.

ഷാജഹാന്‍ ഉടന്‍ തന്നെ പി­ന്നോട്ട് തെറിച്ചു വീണു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഉഗ്ര വിഷമുള്ള പാമ്പായതിനാല്‍ തങ്ങള്‍ക്ക് പിടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞു മാറി. ഇതിനു ശേഷമാണ് പാമ്പ് പിടുത്തക്കാരന്‍ അരമങ്ങാനത്തെ മുഹമ്മദിനെ വരുത്തിയത്.

രണ്ട് വര്‍ഷമായി ഫോറസ്റ്റ് ഓഫീസിനു കീഴില്‍ താല്‍ക്കാലികമായി പാമ്പ് പിടുത്തം നടത്തിവന്ന മുഹമ്മദിന് ഒരു വര്‍ഷമായി ശമ്പളം കിട്ടിയിരുന്നില്ല. മാസം 8,000 രൂപയാണ് നല്‍കേണ്ടത്. പണം കിട്ടാത്തതിനാല്‍ പാമ്പിനെ പിടിക്കില്ലെന്ന് മുഹമ്മദ് തറപ്പിച്ച് പറഞ്ഞു.ഡി.എഫ്.ഒ ആരിഫ് പറഞ്ഞത് പണം എ­ത്താത്തത് കൊണ്ടാണ് പ്രതിഫലം നല്‍കാത്തതെന്നാണ്. ഒടുവില്‍ വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പാമ്പിനെ പിടികൂടാന്‍ മുഹമ്മദ് തയ്യാറായത്. ഇളയുപ്പ ഹസൈനാറിന്റെ കീഴില്‍ 14­ വയസ് മുതലാണ് മുഹമ്മദ് പാമ്പ് പിടുത്തം തുടങ്ങിയത്.

തനിക്ക് ഇതെല്ലാതെ മറ്റ് വരുമാന മാര്‍ഗമില്ലെന്ന് മുഹമ്മദ് പറഞ്ഞു. പിടികൂടിയ പാമ്പിനെ ഭരണിയിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയും പിന്നീട് മുള്ളേരിയ വനത്തില്‍ തുറന്നു വിടുകയും ചെയ്തു.

Keywords:  Snake, Forest, Kasaragod, House, Thalangara, Theruvath, Office, Cash, Mulleria, Kerala, Mohammed catches poisonous snake

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia