city-gold-ad-for-blogger

Memorial | ഫുട്‍ബോൾ ആചാര്യൻ തന്റെ ഇഷ്ട മൈതാനത്ത് നിത്യസ്മരണയായി നിൽക്കും; മൊഗ്രാൽ സ്‌കൂൾ കളിക്കളം ഇനി 'കുത്തിരിപ്പ് മുഹമ്മദ് മെമോറിയൽ സ്റ്റേഡിയം'

മൊഗ്രാൽ: (KasargodVartha) കാല്‍പന്ത് ആചാര്യൻ മൊഗ്രാലുകാരുടെ കുത്തിരിപ്പ് മുഹമ്മദ് തന്റെ ഇഷ്ട മൈതാനത്ത് നിത്യസ്മരണയായി നിൽക്കും. മൊഗ്രാൽ സ്കൂൾ മൈതാനം ഇനി കുത്തിരിപ്പ് മുഹമ്മദിന്റെ നാമധേയത്തിൽ അറിയപ്പെടും. ഡിസംബർ 10ന് അദ്ദേഹത്തിന്റെ ഓർമ ദിനത്തിലാണ് കാൽപന്ത് കളിയെ നെഞ്ചിലേറ്റി നടക്കുന്ന മൊഗ്രാലുകാർക്ക് അവർ ആഗ്രഹിച്ച സന്തോഷ കാര്യം നടപ്പിലായതെന്നതും ഇരട്ടിമധുരമായി.
    
Memorial | ഫുട്‍ബോൾ ആചാര്യൻ തന്റെ ഇഷ്ട മൈതാനത്ത് നിത്യസ്മരണയായി നിൽക്കും; മൊഗ്രാൽ സ്‌കൂൾ കളിക്കളം ഇനി  'കുത്തിരിപ്പ് മുഹമ്മദ് മെമോറിയൽ സ്റ്റേഡിയം'


മൊഗ്രാൽ സ്പോർട്സ് ക്ലബ് ട്രഷററും, കുമ്പള ഗ്രാമപഞ്ചായത് അംഗവുമായ റിയാസ് മൊഗ്രാലിന്റെ ഇടപെടലിലൂടെയാണ് ജില്ലാ പഞ്ചായത് 'കുത്തിരിപ്പ് മുഹമ്മദ് മെമോറിയൽ സ്റ്റേഡിയം' എന്ന പേര് നൽകാൻ തീരുമാനിച്ചത്. ഒരുകാലത്ത് മിക്ക ദിവസങ്ങളിലും വൈകുന്നേരവും രാവിലെയും മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്ത് യുവപ്രതിഭകളോടൊപ്പം കുത്തിരിപ്പ് മുഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രായവും രോഗവും തളര്‍ത്താതെ അവസാന സമയങ്ങളിലും അദ്ദേഹം ഫുട്‌ബോളിന്റെ പാഠങ്ങള്‍ പകര്‍ന്നു കൊടുത്തിരുന്നു.
  
Memorial | ഫുട്‍ബോൾ ആചാര്യൻ തന്റെ ഇഷ്ട മൈതാനത്ത് നിത്യസ്മരണയായി നിൽക്കും; മൊഗ്രാൽ സ്‌കൂൾ കളിക്കളം ഇനി  'കുത്തിരിപ്പ് മുഹമ്മദ് മെമോറിയൽ സ്റ്റേഡിയം'

ജില്ലയിലെ ഫുട്ബോൾ രംഗത്ത് നിറസാന്നിധ്യമായിരുന്ന കുത്തിരിപ്പ് മുഹമ്മദ് മികച്ച സംഘാടകനും, പരിശീലകനുമായിരുന്നു. ഫുട്ബോൾ ടൂർണമെന്റുകളിൽ അദ്ദേഹം എത്തിപ്പെടാത്ത സ്ഥലങ്ങളില്ല. ദേശീയ- സംസ്ഥാന താരങ്ങൾക്കൊപ്പം ബൂടണിഞ്ഞിരുന്ന മുഹമ്മദ് പിന്നീട് കളിക്കാൻ ഇറങ്ങാതെ യുവാക്കളെയും, വിദ്യാർഥികളെയും വിളിച്ചുകൂട്ടി മൊഗ്രാൽ സ്കൂൾ മൈതാനത്ത് ദിവസവും ഫുട്ബോൾ പരിശീലനം നൽകുകയും, കളിപ്പിക്കുകയും, മുക്കിനും മൂലയിലും അവരെ വിവിധ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിൽ ആസ്വദിക്കുകയും, ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്ന ഫുട്ബോൾ പ്രേമിയായിരുന്നു അദ്ദേഹം.
  
Memorial | ഫുട്‍ബോൾ ആചാര്യൻ തന്റെ ഇഷ്ട മൈതാനത്ത് നിത്യസ്മരണയായി നിൽക്കും; മൊഗ്രാൽ സ്‌കൂൾ കളിക്കളം ഇനി  'കുത്തിരിപ്പ് മുഹമ്മദ് മെമോറിയൽ സ്റ്റേഡിയം'


ഇതുവഴി മൊഗ്രാൽ ഗ്രാമത്തിലെ ഫുട്ബോളിന് നിരവധി യുവനിരയെ വളർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഭാവി വാഗ്ദാനങ്ങളെ കൈപിടിച്ചുയർത്തുന്നതിലും കുത്തിരിപ്പ് മുഹമ്മദ് കാണിച്ച ആത്മാർത്ഥത വിലമതിക്കാനാവാത്തതാണ്. അഞ്ചു തലമുറകൾക്കൊപ്പം അഞ്ച് പതിറ്റാണ്ടുകളോളം ഫുട്ബോളിനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. അസുഖം വേട്ടയാടിയപ്പോഴും കുത്തിരിപ്പ് മുഹമ്മദിന്റെ മനസ് മുഴുവൻ സ്കൂൾ മൈതാനത്ത് ഉണ്ടായിരുന്നു.

ദേശീയ - സംസ്ഥാന തലങ്ങളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട എണ്ണമറ്റ താരങ്ങൾക്ക് ജന്മം നൽകിയ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബുകളിൽ ഒന്നായ മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ സെഞ്ച്വറി പിന്നിട്ട ഈ ശതാബ്ദി ആഘോഷവേളയിൽ (സെന്റ്നറി ജൂബിലി) എംഎസ് സി മൊഗ്രാലിനും, മൊഗ്രാലിലെ ഫുട്ബാൾ പ്രേമികൾക്കും ലഭിക്കുന്ന വലിയ ബഹുമതി കൂടിയാണ് മൊഗ്രാൽ സ്കൂൾ മൈതാനം കുത്തിരിപ്പ് മുഹമ്മദിന്റെ പേരിൽ അറിയപ്പെടാനുള്ള ജില്ലാ പഞ്ചായതിന്റെ തീരുമാനമെന്ന് പ്രദേശവാസികൾ പറഞ്ഞു. തീരുമാനത്തെ മൊഗ്രാൽ സ്പോർട്സ് ക്ലബും സ്വാഗതം ചെയ്തു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Mogral, School Ground, Kuthirip Muhammad Memorial Stadium, Football, Mogral School Ground now 'Kuthirip Muhammad Memorial Stadium'. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia