city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇശൽ ഗ്രാമത്തിന് വീണ്ടും പ്രതീക്ഷകൾ; മാപ്പിള കലാ ഗവേഷണ കേന്ദ്രത്തിന് ജീവൻ വെക്കുന്നു

ഇശൽ ഗ്രാമത്തിന് വീണ്ടും പ്രതീക്ഷകൾ; മാപ്പിള കലാ ഗവേഷണ കേന്ദ്രത്തിന് ജീവൻ വെക്കുന്നു

മൊഗ്രാൽ: (www.kasargodvartha.com 28.11.2021) ഏറെ നാളത്തെ അവഗണനകൾക്ക് ശേഷം മൊഗ്രാലിലെ മാപ്പിള കലാ ഗവേഷണ കേന്ദ്രത്തിന് വീണ്ടും ജീവൻ വെക്കുന്നു. ഇശൽ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാലിലെ മാപ്പിള കലാ പൈതൃകം സംരക്ഷിക്കാനും, കലകളുടെ ഏകോപനം, പരിശീലനം, ഗവേഷണം എന്നിവ നടത്തുകയെന്ന ലക്ഷ്യത്തോട് കൂടിയും 2010 ലാണ് മൊഗ്രാലിൽ മാപ്പിള കലാ ഗവേഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
                           
ഇശൽ ഗ്രാമത്തിന് വീണ്ടും പ്രതീക്ഷകൾ; മാപ്പിള കലാ ഗവേഷണ കേന്ദ്രത്തിന് ജീവൻ വെക്കുന്നു

കൊണ്ടോട്ടി ആസ്ഥാനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഉപ കേന്ദ്രമായാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍, 2013-ൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകകേന്ദ്രം അകാഡെമിയായി ഉയർത്തിയതോട് കൂടി മൊഗ്രാലിലെ കേന്ദ്രത്തിന്റെ പതനവും ആരംഭിച്ചു. ഏറെ വൈകാതെ കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു. അകാഡെമികൾക്ക് ഉപകേന്ദ്രങ്ങൾ നിലവിലില്ലാ എന്ന ന്യായമാണ് മൊഗ്രാലിലെ മാപ്പിളകലാപഠന കേന്ദ്രവും പൂട്ടുന്നതിന് കാരണമായി അധികാരികൾ പറഞ്ഞത്. സ്വതന്ത്രമായി ഫൻഡോ സൗകര്യങ്ങളോ ലഭ്യമാകാത്തതും തകർചയുടെ ആക്കം കൂട്ടി. പ്രവർത്തിച്ചിരുന്ന കെട്ടിടം മൊഗ്രാൽ യൂനാനി ആശുപത്രിക്കായി കൈമാറുകയും ചെയ്തു.

ഇതോടെ ശക്തമായ സമരങ്ങളും ഇടപെടലുകളുമായി നാട്ടുകാരും ഉണർന്നു. ഇതിന്റെയെല്ലാം തുടർചയായി കഴിഞ്ഞദിവസം മോയിൻകുട്ടി വൈദ്യർ സ്മാരക അകാഡെമി ഭാരവാഹികൾ ചർചകൾക്കായി മൊഗ്രാലിലെത്തി. അകാഡെമി സെക്രടറിമാരായ റസാഖ് മാസ്റ്റർ, ഫൈസൽ എളേറ്റിൽ എന്നിവരാണ് എത്തിയത്. മോയിൻകുട്ടി വൈദ്യർ സ്മാരക അകാഡെമിയുടെ കീഴിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഉപകേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർകാർ തത്വത്തിൽ തീരുമാനിച്ച പശ്ചാത്തലത്തിലും കൂടിയായിരുന്നു ഭാരവാഹികളുടെ സന്ദർശനം.

2018 ലാണ് സംസ്ഥാന സാംസ്കാരികവകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അതുപ്രകാരം കേരളത്തിൽ ആദ്യത്തെ ഉപകേന്ദ്രം നാദാപുരത്ത് സ്ഥാപിക്കുകയും തുടർന്ന് മറ്റ് നാലു മണ്ഡലങ്ങളിൽ കൂടി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പിന്നീട് കോവിഡ് വ്യാപനം മൂലം തുടർ നടപടികൾ തടസപെട്ടിരുന്നു. ഈ നടപടികളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.

താത്കാലിക കെട്ടിട സൗകര്യം ലഭ്യമായാൽ പ്രവർത്തനം ഉടൻ തുടങ്ങാനാവുമെന്ന് റസാഖ് മാസ്റ്റർ പറഞ്ഞു. തുടക്കത്തിൽ 'സ്കൂൾ ഓഫ് മാപ്പിള ആർട്സ്' എന്ന പേരിൽ വിദ്യാർഥികൾക്കായി മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ ക്ലാസുകൾ തുടങ്ങും. അകാഡെമിയുടെ സർകാർ അംഗീകാരമുള്ള നാല് വർഷത്തെ കോഴ്‌സാണിത്.

എം എസ് മൊഗ്രാൽ സ്‌മാരക ഗ്രന്ഥാലയത്തിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ ബശീർ അഹ്‌മദ്‌ സിദ്ദീഖ്, സിദ്ദീഖലി മൊഗ്രാൽ, എ എസ് മുഹമ്മദ് കുഞ്ഞി, അബൂ ത്വാഇ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കെ എം മുഹമ്മദ്, സിദ്ദീഖ് റഹ്‌മാൻ, താജുദ്ദീൻ, ഹമീദ് കാവിൽ, ലത്വീഫ് കുമ്പള, ശിഹാബ് മാസ്റ്റർ, എം എ മൂസ കെ വി അശ്‌റഫ് സംബന്ധിച്ചു. പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ബശീർ അഹ്‌മദ്‌ സിദ്ദീഖ് ചെയർമാനും, കെ എം മുഹമ്മദ് കൺവീനറുമായി 15 അംഗ അഡ്‌ഹോക് കമിറ്റിക്ക് രൂപം നൽകി.


Keywords: News, Kerala, Kasaragod, Mogral, Arts, Top-Headlines, State, Hospital, Secretary, Government, Mappila Arts Research Center, Mogral Mappila Arts Research Center reopens.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia