city-gold-ad-for-blogger

50 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട് ഫോൺ; വിദ്യാർഥികളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: (www.kasargodvartha.com 18.09.2021) എന്‍ എ നെല്ലിക്കുന്ന് എം എൽ എ യുടെ 'ഹൃദയ തരംഗം' പരിപാടിക്ക് തിങ്കളാഴ്ച തുടക്കമാവും. ഹൃദയ തരംഗം പരിപാടിയിലൂടെ കാസര്‍കോട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി സ്മാര്‍ട് ഫോണ്‍ നല്‍കുമെന്ന് എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.

 
50 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട് ഫോൺ; വിദ്യാർഥികളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച്  എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ



ഒന്നാം ഘട്ടം എന്ന നിലയില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം എല്‍ എയുടെ വകയായി 50 കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കും.

തുടര്‍ ഘട്ടങ്ങളില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് കൂടി ഫോണുകള്‍ നല്‍കുമെന്നും, കാസര്‍കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിലും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാവില്ലെന്നും എം എല്‍ എ വ്യക്തമാക്കി.

ഉദാരമതികളുടെ പിന്തുണ ഇക്കാര്യത്തില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എൻ എ നെല്ലിക്കുന്ന് പറഞ്ഞു.

തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, ഡി ഡി ഇ പുഷ്പ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords:  Kerala,kasaragod,news,Students,Mobile Phone,MLA,N.A.Nellikunnu, Mobile phones for 50 students; NA Nellikunnu MLA's 'Hridaya Tharamgam' program will start on Monday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia