city-gold-ad-for-blogger
Aster MIMS 10/10/2023

MLAs | കേരളത്തിന്റെ തലസ്ഥാനം 'കാസർകോട്' ആയാലോ? യോജിപ്പില്ലെങ്കിലും ഹൈബി ഈഡൻ എംപി ഉന്നയിച്ച വിഷയങ്ങൾ അങ്ങനെയങ്ങ് തള്ളി കളയേണ്ടതല്ലെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ; വികസനമുരടിപ്പിന് അന്ത്യം കുറിക്കാൻ എന്തുകൊണ്ട് മാറ്റിക്കൂടായെന്ന് എകെഎം അശ്‌റഫ് എംഎൽഎ

കാസർകോട്: (www.kasargodvartha.com) കേരളത്തിൻ്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തിന്റെ അലയൊലികൾ കാസർകോട്ടും. ജില്ലയിലെ രണ്ട് എംഎൽഎമാർ തന്നെ വിവാദത്തിൽ പ്രതികരണവുമായി രംഗത്തത്തിയിരിക്കുകയാണ്. യോജിപ്പില്ലെങ്കിലും 'ഹൈബി ഈഡൻ എംപി ഉന്നയിച്ച വിഷയങ്ങൾ അങ്ങനെയങ്ങ് തള്ളി കളയേണ്ടതല്ലെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കിയപ്പോൾ വികസനമുരടിപ്പിന് അന്ത്യം കുറിക്കാൻ എന്തുകൊണ്ട് കാസർകോട്ടേക്ക് തലസ്ഥാനം മാറ്റിക്കൂടായെന്ന ചോദ്യമാണ് എകെഎം അശ്‌റഫ് എംഎൽഎ ഉയർത്തിയത്.

MLAs | കേരളത്തിന്റെ തലസ്ഥാനം 'കാസർകോട്' ആയാലോ? യോജിപ്പില്ലെങ്കിലും ഹൈബി ഈഡൻ എംപി ഉന്നയിച്ച വിഷയങ്ങൾ അങ്ങനെയങ്ങ് തള്ളി കളയേണ്ടതല്ലെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ; വികസനമുരടിപ്പിന് അന്ത്യം കുറിക്കാൻ എന്തുകൊണ്ട് മാറ്റിക്കൂടായെന്ന് എകെഎം അശ്‌റഫ് എംഎൽഎ

'തലസ്ഥാനം മറ്റൊരിടത്തേക്ക് മാറ്റുമ്പോഴുണ്ടാകാൻ പോകുന്ന പ്രായോഗിക പ്രയാസങ്ങൾ മനസിലാക്കാതെയായിരിക്കില്ല ഹൈബി ഈ ആവശ്യം ഉന്നയിച്ചത്. ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരമാണ് മനസിലാക്കേണ്ടത്. ആ വികാരം എന്ന് പറയുന്നത് അവഗണനയുടെ ചാട്ടവാറേറ്റ് പിടയുന്ന കേരളത്തിന്റെ പല ജില്ലകളിലുമുള്ള സാധാരണക്കാരന്റെ നൊമ്പരം കൂടിയാണ്.

കാലാകാലങ്ങളായി അവഗണന പേറി കഴിയുന്ന കാസർകോട്ടുകാരും പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ടായിരിക്കും കേരളത്തിന്റെ തലസ്ഥാനം കാസർകോട് ആകണമായിരുന്നു എന്ന്. തിരുവനന്തപുരത്തേക്കുള്ള യാത്രകളിൽ കാസർകോട്ട് നിന്നുള്ള പലരെയും കണ്ടുമുട്ടാറുണ്ട്. ഉദ്യോഗസ്ഥർ, അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ, വ്യവസായികൾ, സാധാരണക്കാർ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവർ. അവരുമായി സംസാരിക്കുമ്പോൾ അവരുടെ യാത്രാ ഉദ്ദേശത്തെക്കുറിച്ച് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സെക്രടറിയേറ്റിലെ പല ഓഫീസുകളിൽ നിന്നും ചെയ്തുകിട്ടേണ്ട നിസാര കാര്യങ്ങൾക്ക് പോലും അവർക്ക് തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുന്നു.

ഇ-ഫയലിന്റെ കാലമാണിത്. ഒരിടത്തിരുന്ന് കൊണ്ട് ഉദ്യോഗസ്ഥർക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും എന്നതാണ് ഇ-ഫയൽ സമ്പ്രദായത്തിന്റെ പ്രത്യേകതയും ഗുണവും. കോവിഡ് നമുക്ക് സമ്മാനിച്ച ഏറ്റവും വലിയൊരു ഗുണം ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ വീഡിയോ കോൺഫറൻസ് സംവിധാനങ്ങളുടെ ഉപയോഗമാണല്ലോ. അഞ്ച് സെന്റ് ഭൂമി സംബന്ധമായ പ്രശ്നത്തിന് പോലും ഒരു സാധാരണക്കാരനെ ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുന്നു. മിക്ക ഹിയറിംഗും തിരുവനന്തപുരത്താണ് വെക്കാറുള്ളത്. ധനനഷ്ടം മാത്രമല്ല, സമയം നഷ്ടം കൂടിയാണിത്. മലബാർ ജില്ലകളിൽ നിന്നുള്ള കലക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ഫയലുകളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ അറിയിപ്പ് കിട്ടുന്നത് മണിക്കൂറുകൾക്ക് മുമ്പായിരിക്കും. എത്ര ദുഷ്കരമാണ് ഈ യാത്രയെന്ന് പറയേണ്ടതില്ലല്ലോ.

വീഡിയോ കോൺഫറൻസ് സംവിധാനമുള്ളപ്പോൾ പിന്നെന്തിനാണ് ഇത്തരം ദുരിതം സാധാരണക്കാരും ഉദ്യോഗസ്ഥരും പേറുന്നത്. തലസ്ഥാനം മാറ്റണമെന്ന് നാം ആവശ്യപ്പെടുന്നില്ല. പക്ഷെ ബുദ്ധിമുട്ട് സഹിച്ച് ഇപ്പോഴത്തെ തലസ്ഥാനത്ത് എത്തിയാൽ ലഭ്യമാകുന്ന സൗകര്യവും ആനുകൂല്യവും അനുഭവഭേദ്യമാകാൻ അതാത് ജില്ലകളിൽ തന്നെ അവസരമുള്ളപ്പോൾ അത് എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല എന്ന കാര്യമാണ് നാം ചർച വിഷയമാക്കേണ്ടത്. ചുരുക്കത്തിൽ തിരുവനന്തപുരത്തുള്ള സെക്രടറിയേറ്റിന്റെ ഒരു അനക്സ് കാസർകോട് പോലുള്ള ജില്ലകളിൽ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കാസർകോട് കേരളത്തിലെ പതിനാലാമത്തെ ജില്ലയാണ്. തിരുവനന്തപുരത്തെ ഒന്നിൽ നിന്ന് തുടങ്ങി കാസർകോട്ടെ പതിനാലിൽ അവസാനിക്കുന്നു. പതിനാലാമത്തെ ജില്ലയിലേക്ക് വികസനവും ആനുകൂല്യവും എത്തിച്ചേരാൻ എന്തുകൊണ്ടോ കാലതാമസവും വിമുഖതയും ഉണ്ടാകുന്നു. നാം ഏറ്റവും അവസാനത്തെ പതിനാലിൽ ആയതു കൊണ്ടായിരിക്കാം ഇത്. എന്തുകൊണ്ട് ജില്ലകൾ അക്ഷരമാല ക്രമത്തിൽ ആക്കി കൂടാ? അപ്പോൾ പതിനാലിന്റെ ദുര്യോഗം കാസർകോടിന് സഹിക്കേണ്ടതില്ലല്ലോ', എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.

സമാന നിലപാടാണ് എകെഎം അശ്‌റഫും വ്യക്തമാക്കിയത്. കേരളത്തിന്റെ നിലവിലെ തലസ്ഥാനമായ തിരുവനന്തപുരമായാലും ഇപ്പോൾ അവകാശവാദമുന്നയിക്കപ്പെട്ട എറണാകുളമായാലും സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഏറിയ പങ്കും അനുഭവിക്കാൻ സൗഭാഗ്യം ലഭിച്ച ജില്ലകളാണെന്ന് അദ്ദേഹം പറഞ്ഞു. 'കേരളത്തിന്റെ ഇങ്ങേയറ്റത്തെ ജില്ലയായ കാസർകോടിന് വികസനവും പുരോഗതിയുമെല്ലാം പാഴ്സ്വപ്നങ്ങളാണെപ്പോഴും. ഈ വികസനമുരടിപ്പിന് ഒരന്ത്യം കുറിക്കാൻ തലസ്ഥാന നഗരി കാസർകോട്ടേക്ക് മാറ്റാനുള്ള ചർച എന്ത് കൊണ്ടായിക്കൂടാ?

കോവിഡ് ലോക്ഡൗൺ കാരണം കോവിഡ് പിടിപെടാത്ത 22 ജീവനുകളാണ് ഈ ജില്ലയിൽ പൊലിഞ്ഞ് പോയത്. ഡയാലിസിസ് വേണ്ടിയിരുന്ന കിഡ്‌നി രോഗികളും പെട്ടെന്ന് ആശുപത്രിയിലെത്തേണ്ടിയിരുന്ന മറ്റു രോഗികളുമാണ് ജില്ലയിൽ നല്ല ആശുപത്രികളില്ലാത്തതിനാൽ കർണാടക ബോർഡർ കൊട്ടിയടച്ചത് കാരണം ചികിത്സ കിട്ടാതെ മരണപ്പെട്ടത്. പ്ലസ് വൺ പ്രവേശനത്തിനായി സീറ്റില്ലാതെ വലയുന്ന ആയിരക്കണക്കിന് പത്താം തരം പാസായ കുട്ടികളുള്ള ജില്ലയാണിത്. എയിംസിന് വേണ്ടിയുള്ള പ്രൊപോസലിൽ സംസ്ഥാന സർകാർ പേരുൾപ്പെടുത്താത്ത ജില്ല.

MLAs | കേരളത്തിന്റെ തലസ്ഥാനം 'കാസർകോട്' ആയാലോ? യോജിപ്പില്ലെങ്കിലും ഹൈബി ഈഡൻ എംപി ഉന്നയിച്ച വിഷയങ്ങൾ അങ്ങനെയങ്ങ് തള്ളി കളയേണ്ടതല്ലെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ; വികസനമുരടിപ്പിന് അന്ത്യം കുറിക്കാൻ എന്തുകൊണ്ട് മാറ്റിക്കൂടായെന്ന് എകെഎം അശ്‌റഫ് എംഎൽഎ

ഉമ്മൻ ചാണ്ടി അനുവദിച്ച മെഡികൽ കോളജ് ഇന്നും പൂർത്തിയായിട്ടില്ല ഇവിടെ. എൻഡോസൾഫാൻ ദുരിതം മൂന്ന് പതിറ്റാണ്ടായിട്ടും വിട്ടു മാറാത്ത നാടാണിത്. കോവിഡ് കാലത്ത് സ്ഥാപിച്ച ടാറ്റ ആശുപത്രിയും ഡിസ്‌മെന്റിൽ ചെയ്ത് തിരിച്ച് കൊണ്ട് പോകുന്നു. കേരളത്തിന്റെ പൊതു ചർച എന്ത് കൊണ്ട് വികസിത പ്രദേശങ്ങളെ മാത്രം വലയം വെച്ചുള്ളതാകുന്നു? കാസർകോട് ജില്ലയും കേരളത്തിന്റെ ഭാഗമല്ലേ? ഈ അവഗണനയും വിവേചനവും എന്ന് ചർച ചെയ്യപ്പെടും?', എകെഎം അശ്‌റഫ് കൂട്ടിച്ചേർത്തു. ഹൈബി ഈഡന്റെ ആവശ്യത്തോട് കോൺഗ്രസ് തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും അതിന്റെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർചകൾ തുടരുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

Keywords: News, Kasaragod, Kerala, Hibi Eden, AKM Ashraf, N A Nellikkunnu, Politics, Medical College, Covid, MLAs from Kasaragod about Hibi Eden proposal to make Kochi state capital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL