Online Fraud | കാസര്‍കോട് എംഎല്‍എയെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാക്കിയത് പശ്ചിമ ബംഗാളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി
Oct 18, 2023, 19:39 IST
കാസര്‍കോട്: (Kasargodvartha) എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാക്കിയത് പശ്ചിമ ബംഗാളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. കാസര്‍കോട് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നത് പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ചാണെന്ന് വ്യക്തമായത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് സംഭവം നടന്നത്. ഓര്‍ഡര്‍ ചെയ്യാത്ത കിടക്കവിരി എംഎല്‍എയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. എംഎല്‍എ ന്യൂഡെല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. ഡെലിവറി ബോയ് എന്ന് പരിചയപ്പെടുത്തിയ ആള് എംഎല്‍എയെ ഫോണില്‍ വിളിക്കുകയും നിങ്ങള്‍ക്ക് ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്നും 1400 രൂപ അടയ്ക്കണമെന്നും അറിയിക്കുകയായിരുന്നു.
താന്‍ ഡെല്‍ഹിയിലാണ് ഉള്ളതെന്നും വീട്ടില്‍ നിന്ന് പണം തരുമെന്നും എംഎല്‍എ അയാളോട് പറയുകയും ചെയ്തു. ബന്ധുക്കള്‍ ആരെങ്കിലും ഓര്‍ഡര്‍ ചെയ്തതായിരിക്കുമെന്നാണ് എംഎല്‍എ കരുതിയത്. തുടര്‍ന്ന് 'ഡെലിവറി ബോയ്' എംഎല്‍എയുടെ വീട്ടില്‍ എത്തുകയും 1400 രൂപ നല്കി എംഎല്‍എയുടെ ഭാര്യ പാര്‍സല്‍ വാങ്ങുകയുമായിരുന്നു.
പിന്നീട് എംഎല്‍എ വീട്ടില്‍ തിരിച്ചെത്തി തുറന്ന് നോക്കിയപ്പോഴാണ് തങ്ങള്‍ ആരും ഓര്‍ഡര്‍ ചെയ്യാത്ത, ഗുണ നിലവാരമില്ലാത്ത കിടക്ക വിരിയായിരുന്നു പാര്‍സലില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. കൊറിയര്‍ സര്‍വീസ് എന്ന വ്യാജേനയാണ് എംഎല്‍എയ്ക്ക് ഓര്‍ഡര്‍ ചെയ്യാത്ത പാര്‍സല്‍ എത്തിച്ച് നല്‍കിയത്. തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് എംഎല്‍എ കാസര്‍കോട് സൈബര്‍ സെല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്.
1400 രൂപയല്ല പ്രശ്നമെന്നും ഇത്തരം തട്ടിപ്പുകളില്‍ സാധാരണക്കാര്‍ കുടുങ്ങരുതെന്ന ഉദ്ദേശ്യത്തോടെയാണ് പരാതി നല്‍കിയതെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തട്ടിപ്പില്‍ കുടുങ്ങുന്ന സാധാരണക്കാര്‍ ഇത്തരം കേസുകളുടെ പിറകെ പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് താന്‍ കേസുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നുമാണ് സൈബര്‍ സെല്‍ വ്യക്തമാക്കുന്നത്.
ഓര്‍ഡര്‍ ചെയ്യാത്ത സാധനങ്ങള്‍ വാങ്ങി ഒരിക്കലും വഞ്ചിതരാകരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാസര്‍കോട് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ പി നാരായണന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അടുത്ത കാലത്തായി കാസര്‍കോട്ട് സൈബര്‍ കുറ്റകൃത്യവ്യമായി ബന്ധപ്പെട്ട പരാതികള്‍ കൂടി വരികയാണ്. പൊലീസ് നിരന്തരം അഭ്യര്‍ഥിച്ചിട്ടും, നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ആളുകള്‍ തട്ടിപ്പില്‍ കുടുങ്ങിക്കൊണ്ടിരിക്കുകയാണ്. ജോലിയുടെ പേരിലും മറ്റുമുള്ള തട്ടിപ്പുകളാണ് കൂടുതലും. ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് പൊലീസ് ഉണര്‍ത്തുന്നത്.

Keywords: Online Fraud, N A Nellikkunnu, Crime, Malayalam News, Kerala News, Kasaragod News, Cyber Fraud, MLA trapped in online scam: Police found suspect from West Bengal.
< !- START disable copy paste --> 