Found Dead | സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
Jul 12, 2023, 21:13 IST
കുമ്പള: (www.kasargodvartha.com) സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ബംബ്രാണ സ്‌കൂളിന് സമീപത്തെ ലോകേഷ് - പ്രഭാവതി ദമ്പതികളുടെ മകന്‍ രാജേഷിനെ (28) യാണ് ചൊവ്വാഴ്ച രാത്രി ഉള്ളാള്‍ നേത്രാവതിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളില്‍ നിന്ന് വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്ത് മംഗ്‌ളൂറിലെ ആശുപത്രിയിലെത്തിച്ചു.
ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് രാജേഷിനെ കാണാതായത്. വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം വൈകീട്ട് 6.30 മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. മരിക്കാന്‍ പോവുകയാണെന്നുള്ള സൂചനകളാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ തലപ്പാടി ദേശീയപാത വഴി ബൈക് ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളിയായ രാജേഷ് അവിവാഹിതനാണ്. സഹോദരന്‍: ശുഭം.

Keywords: Kumbla News, Malayalam News, Obituary, Found Dead, Kerala News, Kasaragod News, Missing youth found dead in river.
< !- START disable copy paste --> 