city-gold-ad-for-blogger

ഭര്‍ത്താവിന്റെ 5 ലക്ഷം രൂപയുമായി ട്രാന്‍സ്‌ജെന്‍ഡറിന്റെ കൂടെ മുങ്ങിയ യുവതിയെ കണ്ടെത്താനായില്ല; അന്വേഷണം മുംബൈയിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.05.2018) ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണ്ണവുമെടുത്ത് കാമുകനോടൊപ്പം മുങ്ങിയ യുവതിയെ ഇനിയും കണ്ടെത്തിയില്ല. മുംബൈ അടക്കമുള്ള ഭാഗങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യസ്ഥാപന ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യെ കണ്ടെത്താനാണ് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഡോക്ടറെ കാണാനെന്നു പറഞ്ഞാണ് യോഗിത ആവിക്കരയിലെ താമസസ്ഥലത്ത് നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. വീട്ടിനകത്തെ കിടപ്പുമുറിയിലുള്ള അലമാരയിലുണ്ടായിരുന്ന സന്തോഷിന്റെ 5 ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണ്ണവും കൈക്കലാക്കിയാണ് യോഗിത പോയതെന്ന് വ്യക്തമായി. സന്തോഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ യോഗിത കാമുകന്‍ ഇരുപത്തെട്ടുകാരനായ ജംഷീദിനൊപ്പമാണ് പോയതെന്ന് തെളിഞ്ഞു.സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം.

ഭര്‍ത്താവിന്റെ 5 ലക്ഷം രൂപയുമായി ട്രാന്‍സ്‌ജെന്‍ഡറിന്റെ കൂടെ മുങ്ങിയ യുവതിയെ കണ്ടെത്താനായില്ല; അന്വേഷണം മുംബൈയിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Missing, Youth,  Missing women Can't find; Investigation to Mumbai. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia