Rescue | 37 മണിക്കൂറിനൊടുവില്‍ ആശ്വാസം; 13 കാരിക്കായി കഴക്കൂട്ടം വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക്; നന്ദി പറഞ്ഞ് മാതാപിതാക്കള്‍
കണ്ടെത്തിയത് മലയാളി കൂട്ടായ്മ
തിരുവനന്തപുരം: (KasargodVartha) കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ തിരികെ കൊണ്ടുവരാനായി കഴക്കൂട്ടം (Kazhakkoottam) വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ നാലുമണിയോടെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. ട്രെയില്‍ വഴിയാണ് യാത്ര. കഴക്കൂട്ടം എസ്എച്ച്ഒയുടെ സംഘം നേരത്തെതന്നെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു. രണ്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ (Visakhapatnam Railway Station) നിന്നും ആശ്വാസവാര്‍ത്ത എത്തിയത്.
ഇന്ന് (22.08.2024) രാത്രിയോടുകൂടിയായിരിക്കും പൊലീസ് സംഘം വിശാഖപട്ടണത്തെത്തുക. അതിനാല്‍ നാളെ മാത്രമേ ചൈല്‍ഡ് ലൈനില്‍ നിന്ന് കുട്ടിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നാളെ വൈകിട്ടോടെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിശാഖപട്ടണത്തെത്തി വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കുട്ടിയുടെ ഹാജരാക്കി മൊഴികള്‍ രേഖപ്പെടുത്തിയതിനുശേഷം പൊലീസ് വഴി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. കരഞ്ഞുതളര്‍ന്നിരുന്ന അച്ഛനും അമ്മയും ആശ്വാസത്തോടെ ഏവര്‍ക്കും നന്ദിപറഞ്ഞു.
37 മണിക്കൂര്‍ നേരത്ത തിരച്ചിലിനൊടുവില്‍ ബുധനാഴ്ച വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചെന്നൈ താമ്പരത്തുനിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനില്‍ നിന്ന് മലയാളി കൂട്ടായ്മയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. രാത്രി പത്തുമണിയോടെ കണ്ടെത്തിയ കുട്ടിയെ ആര്‍പിഎഫിനെ ഏല്‍പിക്കുകയായിരുന്നു. ആര്‍പിഎഫ് കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറി.
കണ്ടെത്തുമ്പോള്‍ രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിനാല്‍ കുട്ടി തീരെ അവശയായിരുന്നുവെന്ന് വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഭക്ഷണം വാങ്ങി നല്‍കി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. 50 രൂപയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ 13 കാരി ഇതിനകം 1650 ലധികം കിലോമീറ്ററാണ് ഭക്ഷണം പോലും കഴിക്കാതെ താണ്ടിയത്.
#missingperson #childrescue #keralanews #indiane