city-gold-ad-for-blogger

കാണാതായ നവോദയ വിദ്യാര്‍ത്ഥിയെ ചെന്നൈയില്‍ കണ്ടെത്തി

കാണാതായ നവോദയ വിദ്യാര്‍ത്ഥിയെ ചെന്നൈയില്‍ കണ്ടെത്തി
ബേക്കല്‍: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കുറ്റിക്കോല്‍ കരിവേടകത്തെ പുനമ്പംതടത്തില്‍ വീട്ടിലെ സിബി-ലിനി ദമ്പതികളുടെ മകന്‍ ആനന്ദ് സിബി(14)യെ ചെന്നൈയില്‍ കണ്ടെത്തി. ചെന്നൈയിലെ ഒരു മലയാളിയുടെ ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു ആനന്ദ്. കുട്ടി ഹോട്ടലില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും ബേക്കല്‍ പോലീസും ചെന്നൈയിലെത്തി വ്യാഴാഴ്ച ഉച്ചയോടെ ബേക്കല്‍ സ്‌റ്റേഷനിലെത്തിച്ചു. ആനന്ദിനെ വ്യാഴാഴ്ച വൈകിട്ടോടെ കാസര്‍കോട് ജുവനല്‍ കോടതിയില്‍ ഹാജരാക്കും.

2012 മാര്‍ച്ച് 21ന് ബുധനാഴ്ച ഉച്ചയോടെയാണ് ആനന്ദ് സിബിയെ സ്‌കൂളില്‍ നിന്നും കാണാതായത്. ഷൊര്‍ണുരില്‍ വെച്ച് ആനന്ദ് വീട്ടിലേക്ക് വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ കട്ടാവുകയായിരുന്നു. തുടര്‍ന്ന് പല സ്ഥലത്തും ബന്ധുക്കളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Keywords: Kasaragod, Kerala, Missing, Student, Bekal


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia