city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായവരോടൊപ്പം പടന്ന വടക്കേപുറത്തെ രണ്ട് പേരും ദുബൈയില്‍നിന്നും ഒപ്പം ചേര്‍ന്നതായി വിവരം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09/07/2016) പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും കാണാതായവരോടൊപ്പം പടന്ന വടക്കേപുറം സ്വദേശികളായ രണ്ടുപേര്‍ ദുബൈയില്‍നിന്നും ഒപ്പംചേര്‍ന്നതായി പോലീസിന് പുതിയ വിവരം ലഭിച്ചു. ഇവര്‍ ദുബൈയില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ദുബൈയില്‍നിന്നും ഇവര്‍ കാണാതായ മറ്റുള്ളവര്‍ക്കൊപ്പം ചേരാന്‍ പോയത്.

യുവാക്കള്‍ ദുബൈയില്‍നിന്നും മുംബൈയില്‍വന്നശേഷം വീട്ടിലേക്ക് വരാതെ ഇവര്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സ്വദേശികളായ ഏതാനും യുവാക്കള്‍ കാണാതായവര്‍ക്കൊപ്പം പഠിച്ചിരുന്നു. ഈ ബന്ധത്തെ തുടര്‍ന്നാണ് ഇവര്‍ ശ്രീലങ്കയില്‍ എത്തിപ്പെടാന്‍ കാരണമായത്. ഇവിടെനിന്നും ഇവര്‍ ഏതുരാജ്യത്തേക്ക് പോയതാണെന്ന കാര്യമാണ് ഇനി അറിയാനുള്ളത്. ശ്രീലങ്കയില്‍നിന്നും അഫ്ഗാന്‍ വഴിയായിരിക്കാം ഇവര്‍ സിറിയയിലേക്ക് പോയതെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിന് കൃത്യമായ സ്ഥിരീകരണം ഉണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

ദുബൈയിലുണ്ടായിരുന്ന യുവാക്കള്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചനതന്നെ നടന്നതായാണ് പോലീസ് സംശയിക്കുന്നത്. ശ്രീലങ്കയിലേക്ക് പോയശേഷം ഇവര്‍ പലപ്പോഴും നെറ്റ്‌കോള്‍വഴിയും വാട്‌സ്ആപ്പ് വഴിയുമാണ് ആശയവിനിമയം നടത്തുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തത്. കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥരടക്കം ഇപ്പോള്‍ ഇതേകുറിച്ച് അന്വേഷിക്കാന്‍ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. ആറ് മാസം മുമ്പ് പൊയ്‌നാച്ചിയിലെ ഒരു കോളജിലെ എറണാകുളം വൈറ്റില സ്വദേശിയായ യുവതി മതംമാറി വിവാഹം കഴിച്ചപ്പോള്‍തന്നെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇവരുടെ മറ്റുകാര്യങ്ങളെകുറിച്ചൊന്നും പോലീസിനോ ഇന്റലിജന്‍സ് വിഭാഗത്തിനോ വ്യക്തമായ ചിത്രം ലഭിച്ചിരുന്നില്ല.

സി പി എമ്മിന്റെ ഒരു പ്രമുഖ നേതാവിന്റെ ബന്ധുകൂടി കാണാതായവര്‍ക്കൊപ്പമുണ്ട്. ഇതുവഴിയാണ് ഇപ്പോള്‍ നിവേദനം മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് വിഭാഗവും കേന്ദ്ര അന്വേഷണ ഏജന്‍സികളും എല്ലാ രീതിയിലുമുള്ള അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. കാണാതായ സംഘത്തിലെ ഒരു യുവാവ് അയച്ച മെസേജ് ബന്ധുക്കള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. പിതാവുമായി പിണങ്ങിയാണ് യുവാവ് പോയതെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പിതാവിനെ കബളിപ്പിക്കാന്‍ യുവാവ് ഇത്തരത്തില്‍ എന്തെങ്കിലും മെസേജ് അയച്ചതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
കാണാതായവരോടൊപ്പം പടന്ന വടക്കേപുറത്തെ രണ്ട് പേരും ദുബൈയില്‍നിന്നും ഒപ്പം ചേര്‍ന്നതായി വിവരം

Keywords: Kasaragod, Kerala, Dubai, Trikaripur, CPM, Daesh, Missing, Investigation, Youth, Missing persons join with 2 in Dubai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia