കാസര്‍കോട്ട് നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ പോലീസ് സംഘം കോഴിക്കോട്ട്
Jul 24, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2015) ചെറിയ പെരുന്നാളിന് തലേ ദിവസം കാസര്‍കോട്ട് നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ പോലീസ് സംഘം കോഴിക്കോട്ടെത്തി. മധൂര്‍ പട്ള ലക്ഷം വീട് കോളനിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ ബിലാലിനെയാണ് കാണാതായത്.
പെരുന്നാളിന് വസ്ത്രങ്ങളെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ബിലാല്‍ പിന്നീട് തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് സഹോദരന്‍ ആരിഫ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ബിലാലിനെ കണ്ടെത്താന്‍ രണ്ട് ദിവസത്തോളമായി വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം കോഴിക്കോട്ട് ക്യാമ്പ് ചെയ്യുകയാണ്.
താന്‍ കോഴിക്കോട് ബേപ്പൂരിലുള്ള കൃഷ്ണ ഹോട്ടലിലുണ്ടെന്ന് പറഞ്ഞ് ബിലാല്‍ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും ജ്യേഷ്ഠനും കോഴിക്കോട്ടേക്ക് പോയെങ്കിലും ആ പേരിലുള്ള ഹോട്ടല്‍ കണ്ടെത്താനായിരുന്നില്ല. ബിലാല്‍ വിളിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തി ആ വഴിക്കാണ് ഇപ്പോള്‍ പോലീസ് അന്വേഷണം.
Related News: പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി
Keywords : Kasaragod, Kerala, Missing, Police, Investigation, Kozhikode, Hotel, Vidya Nagar, Madhur, Bilal.
Advertisement: