Reunion | നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തിക പ്രയാസം മൂലം മാറി നിന്നതാണെന്ന് മൊഴി
● വിവാഹ ഒരുക്കങ്ങള്‍ക്കായാണ് അവധി എടുത്തത്.
● കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും.
● സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരമാണ് കണ്ടെത്താനായത്.
കോഴിക്കോട്: (KasargodVartha) വീട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിലെ എലത്തൂര്‍ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നതാണെന്ന് വിഷ്ണു പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ബെംഗളുരുവില്‍ എത്തിയത്. രണ്ട് സൈബര്‍ വിദഗ്ധരടക്കം എലത്തൂര്‍ എസ് ഐ സിയാദിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച പൂനെയിലേക്ക് പോയിരുന്നു. പിന്നീടാണ് ബെംഗളുരുവില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി സംസാരിച്ച വിഷ്ണുവിനെ ബുധനാഴ്ച കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ മാസം 17നാണ് പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ യാത്രയ്ക്കിടെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശിയായ വിഷ്ണു വിവാഹ ഒരുക്കങ്ങള്‍ക്കായാണ് അവധി എടുത്തതിനുശേഷം നാട്ടിലേക്ക് തിരിച്ചിരുന്നത്. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്റെ മേല്‍നോട്ടത്തില്‍ എലത്തൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ വിഷ്ണുവിനെ കണ്ടെത്തിയിരിക്കുന്നത്.
#Kerala #missingperson #found #soldier #Bengaluru #police #IndianArmy #reunion