city-gold-ad-for-blogger

ഒളിച്ചോടിയ യുവതി ഭര്‍ത്താവിനെഴുതിയ കത്ത് പുറത്ത്

ചട്ടഞ്ചാല്‍: (www.kasargodvartha.com 18/10/2016) തെക്കില്‍ ഫെറിയില്‍നിന്നും ഒളിച്ചോടിയ ഗള്‍ഫുകാരന്റെ ഭാര്യ ഭര്‍ത്താവിന് എഴുതിയ കത്ത് പുറത്തായി. താന്‍ ഇഷ്ടപ്പെട്ട ഒരു യുവാവിനൊപ്പം പോവുകയാണെന്നും എന്നെ അന്വേഷിക്കേണ്ടെന്നുമാണ് കത്തില്‍ ഭര്‍ത്താവിനോടും മാതാവിനോടും ആവശ്യപ്പെടുന്നത്. പുണ്ടൂര്‍ സ്വദേശിനിയുമായ ആഇശത്ത് നാസിയ (21)യാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മകനെ അംഗന്‍വാടിയില്‍ കൊണ്ടുവിട്ടശേഷം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഷാജഹാനൊപ്പം വീടുവിട്ടത്.
(www.kasargodvartha.com)
ആറ് മാസംമുമ്പ് മാതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് താന്‍ പോകുന്നതെന്ന് യുവതി കത്തില്‍ ഭര്‍ത്താവിനോടും മാതാവിനോടും പറയുന്നു. മകനെ കൊണ്ടുപോയാല്‍ ഞങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കരുതുന്നതുകൊണ്ടാണ് താന്‍ മകനെ കൊണ്ടുപോകാത്തതെന്നും ഭര്‍ത്താവിന് മകനില്‍ അവകാശമുള്ളകാര്യവും കത്തില്‍ വിവരിക്കുന്നു. ഭര്‍ത്താവിനോട് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്ഥനയും നാസിയ നടത്തിയിട്ടുണ്ട്.
(www.kasargodvartha.com)
മകനെ എപ്പോഴെങ്കിലും ആവശ്യമില്ലെന്ന് കണ്ടാല്‍ തന്നെ ഏല്‍പിക്കണമെന്നും കത്തില്‍ പറയുന്നു. മൂന്ന് മാസംമുമ്പ്തന്നെ കാമുകനുമൊത്ത് താന്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റൊരാളെ മനസില്‍വെച്ച് ഒപ്പംജീവിക്കാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ പോകുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. മംഗ്ലീഷിലാണ് യുവതി കത്തെഴുതിയത്.

ഭര്‍ത്താവിനെകുറിച്ചോ വീട്ടുകാരെകുറിച്ചോ ഒരു മോശംപരാമര്‍ശംപോലും കത്തിലില്ലെന്നതും ശ്രദ്ധേയമാണ്. കത്ത് കൂടാതെ കാര്യങ്ങള്‍ വിവരിച്ച് യുവതി ഭര്‍ത്താവിന് വോയിസ് ക്ലിപ്പും അയച്ചിരുന്നു.
ഒളിച്ചോടിയ യുവതി ഭര്‍ത്താവിനെഴുതിയ കത്ത് പുറത്ത്

Related News:
കുട്ടിയെ അംഗന്‍വാടിയിലാക്കാന്‍ പോയ ഗള്‍ഫുകാരന്റെ ഭാര്യ തിരിച്ചെത്തിയില്ല

Also Read:  പയ്യന്‍ ആള് കൊള്ളാല്ലോ!യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു

Keywords: Chattanchal, Missing, Kasaragod, Kerala, Letter, Missing, Husband, Wife, Lover, Missing housewife wrote letter to husband

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia