കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും കോടതിയില്‍; സംഘര്‍ഷം, എ.എസ്.ഐയ്ക്ക് പരിക്ക്
Jan 19, 2015, 13:54 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2015) ബദിയുടക്ക നെല്ലിക്കട്ട ചന്ദ്രംപാറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും അഭിഭാഷകന്‍ മുഖേന എത്തിയപ്പോള്‍ കോടതി മുറ്റത്ത് സംഘര്‍ഷം. കോടതി വരാന്തയില്‍ നിന്നും പിതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചത് കാമുകന്റെ കൂടെയുള്ളവര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
പെണ്‍കുട്ടി ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് ഉന്തും തള്ളലും ഉണ്ടായപ്പോള്‍ കോടതി പരിസരത്തുണ്ടായിരുന്ന മഞ്ചേശ്വരം എ.എസ്.ഐ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആളുകളെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ എ.എസ്.ഐയ്ക്ക് കൈക്ക് പരിക്കേറ്റു. വിവരം അറിഞ്ഞ് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി കോടതി പരിസരത്ത് കൂട്ടംകൂടിയിരുന്ന മുഴുവന്‍ പേരേയും ലാത്തിവീശി വിരട്ടിയോടിച്ചു. കൂടിനിന്നവരുടെ വീഡിയോയും പോലീസ് പകര്‍ത്തി.
കോടതി ആവശ്യത്തിനെത്തിയവരല്ലാതെ ഒരാളെപോലും പോലീസ് അകത്തേക്ക് കടത്തിവിട്ടില്ല. കോടതി കോംപൗണ്ടിലേക്ക് വാഹനങ്ങള്‍ കടക്കുന്നതും നിരോധിച്ചു. ശക്തമായ പോലീസ് സന്നാഹം ഒരുക്കിയ ശേഷമാണ് പെണ്‍കുട്ടിയേയും കാമുകനേയും പോലീസ് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയത്. താന്‍ ഒന്നര വര്‍ഷമായി കൂടെപഠിക്കുന്ന സന്തോഷ് നഗറിലെ യുവാവുമായി സ്‌നേഹ ബന്ധത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പെണ്‍കുട്ടി പറഞ്ഞു.
മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. യുവാവിനൊപ്പം പോകാന്‍ പെണ്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും യുവാവിന് വിവാഹ പ്രായം ആകാത്തതിനാല്‍ കോടതി ഇതിന് അനുവദിച്ചില്ല. പെണ്‍കുട്ടിയ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി പിന്നീട് അനുവദിച്ചു. പെണ്‍കുട്ടിയെ മഹിള മന്ദിരത്തിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ജനുവരി 15ന് രാവിലെ കാസര്‍കോട്ടെ കോളജിലേക്ക് പുറപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി രാത്രിയായിട്ടും മടങ്ങിവരാത്തതിനെതുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് ബദിയടുക്ക പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പെണ്‍കുട്ടിയും കാമുകനും അഭിഭാഷകനോടൊപ്പം തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോടതിയിലെത്തിയത്.
കോടതി പരിസരത്ത് സംഘര്‍ഷം സൃഷ്ടിച്ച രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Court, Lovers, Police, Clash, Kasaragod, Kerala, Custody, Missing college student and boyfriend in court; Violence, ASI injured.
Advertisement: