പടന്ന, തൃക്കരിപ്പൂര്‍ കുടുംബാംഗംളുടെ തിരോധാനം; പോലീസ് പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി
Jul 13, 2016, 13:22 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/07/2016) പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കൂട്ടത്തോടെയുള്ള തിരോധാനം 20 അംഗ പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് നിയമിച്ച സംഘത്തിന് കാഞ്ഞങ്ങാട് ഡി വൈ എസ് പി സുനില്‍ബാബുവാണ് നേതൃത്വം നല്‍കുന്നത്.
വെള്ളരിക്കുണ്ട് സി ഐ സുഭാഷ്, കോസ്റ്റല്‍ സി ഐ സി കെ സുനില്‍ കുമാര്‍, നീലേശ്വരം, ചന്തേര എസ് ഐമാര്‍ ഉള്‍പെടെയുള്ളതാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച ചന്തേര പോലീസില്‍ രജിസ്റ്റര്‍ ചെയ്ത തിരോധാനം സംബന്ധിച്ച ഒമ്പത് കേസുകള്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്‌ക്വാഡ് അന്വേഷണത്തിന് തുടക്കമിട്ടു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല, ഇളമ്പച്ചി, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി വീട്ടുകാരുടെ മൊഴികള്‍ ശേഖരിച്ചു.
അതേ സമയം തീവ്രവാദ സംഘടനയുമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തില്‍ മുംബൈയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ ഇളമ്പച്ചി സ്വദശി ഫിറോസ് ഖാനെ പിടികൂടിയതായ വാര്‍ത്ത വന്നതോടെ ഇയാളുടെ വീട്ടില്‍ നാട്ടുകാരും മാധ്യമപടയുമെത്തിയെങ്കിലും വീട്ടുകാര്‍ക്ക് വിവരമൊന്നുമില്ലെന്നാണ് അവര്‍ അറിയിച്ചത്. ഈ വാര്‍ത്ത മലയാളത്തിലെ ഒരു ദേശീയ പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. അതല്ലാതെ വാര്‍ത്തക്ക് സ്ഥിരീകരണം ലഭിച്ചില്ലെന്നാണ് അറിവ്. ഇളമ്പച്ചി മൈതാനിക്കടുത്തുള്ള വീട്ടില്‍ കേരള പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതോടൊപ്പം അന്വേഷണം നടത്തുന്നുണ്ട്.
Keywords: Trikaripur, Padanna, Kasaragod, Kerala, Missing, Investigation Team, Firoz