city-gold-ad-for-blogger

Investigation Team | കാസര്‍കോട്ടെ യുവതികള്‍ ഉള്‍പെടെയുള്ള തിരോധാന കേസ്; ഒരുമാസത്തിനിടെ 3 പേരെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ യുവതികള്‍ ഉള്‍പെടെയുള്ള തിരോധാന കേസുമായി ബന്ധപ്പെട്ട് ഒരുമാസത്തിനിടെ മൂന്നു പേരെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം.

കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് യുവതികള്‍ ഉള്‍പെടെ കാണാതായ മൂന്നു പേരെയാണ് ജില്ലയിലെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. കാസര്‍കോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്യുന്ന തിരോധാന കേസുകളില്‍ ആറു മാസത്തിനകം ആളെ കണ്ടെത്താനാവാത്തവയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്.

2020 ല്‍ കാണാതായ 31 വയസ്സുകാരനായ കുമ്പള പെര്‍വാഡ് സ്വദേശിയെ തമിഴ്‌നാട് ഹൊസൂറില്‍ നിന്നും, 2022 ല്‍ കാണാതായ മഞ്ചേശ്വരം ഖേരുകട്ടയിലെ 30 കാരിയെ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്നും, ഈ വര്‍ഷം ചന്തേരയില്‍ നിന്നും കാണാതായ 23 വയസ്സുകാരിയെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

തിരോധാന കേസുകളുടെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേന കഴിഞ്ഞ വര്‍ഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, വി കെ വിശ്വംഭരന്‍ നായരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

കുമ്പള എസ് ഐ അനീഷ് കുമാര്‍, എസ് ഐ മാരായ ലക്ഷ്മി നാരായണന്‍, പ്രകാശന്‍ കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ ശ്രീജിത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Investigation Team | കാസര്‍കോട്ടെ യുവതികള്‍ ഉള്‍പെടെയുള്ള തിരോധാന കേസ്; ഒരുമാസത്തിനിടെ 3 പേരെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം

2022 വര്‍ഷത്തില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ സ്ത്രീകളും കുട്ടികളും ഉള്‍പെട്ട 10 ഓളം തിരോധാന കേസുകള്‍ കണ്ടെത്തിയിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിനകം ആളെ കണ്ടെത്താനായില്ലെങ്കില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണം നടത്തിവരുന്നത്.

Keywords:  Missing case involving young women in district; Special investigation team found 3 people in one month, Kasaragod, News, Missing case, Women, Special investigation team, Crime Branch, Probe, Police Station, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia