city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്ന,തൃക്കരിപ്പൂര്‍ സ്വദേശികളുടെ തിരോധാനം: ഇതിനകം പടന്നയില്‍ എത്തിയത് 18 കേന്ദ്ര അന്വേഷണ സംഘങ്ങള്‍

സംസ്ഥാനത്തെ പോലീസ് ഉന്നതാരാരും സന്ദര്‍ശനം നടത്തിയില്ല, അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കും

തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/07/2016) പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നുമുണ്ടായ നിരവധിപേരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിട്ടുകൊണ്ടു ഉടന്‍ തീരുമാനമാവും. ഇതിന്റെ മുന്നോടിയായി കാണാതായവരുടെ കുടുംബാംഗങ്ങള്‍ ചന്തേര പോലീസില്‍ നല്‍കിയ ഒമ്പത് പരാതികളില്‍ പോലീസ് മൊഴിയെടുത്തു. ഇതോടെ പോലീസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി.

കേരളത്തില്‍ പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെയും ഒടുവിലായി പരാതി ഉണ്ടായ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മറ്റിടങ്ങളിലെ സമാനമായ കേസുകളില്‍ മൊഴിയെടുത്ത ശേഷമാവും കേന്ദ്ര ഏജന്‍സിക്ക് കൈമാറുക. എന്നാല്‍ ദേശീയ ശ്രദ്ധയുണ്ടായ തിരോധാന സംഭവത്തില്‍ സംസ്ഥാനത്തെ പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ പോലും പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ ഇത്ര ദിവസമായും എത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വരെ ഡി.ജി.പി.എത്തിയിട്ടും ഇവിടുന്ന് തൃക്കരിപ്പൂരിലേക്ക് അഞ്ചു കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അദ്ദേഹം തയായറായിട്ടില്ല. എ.ഡി.ജി.പി ആര്‍. ശ്രീലേഖ പടന്ന സന്ദര്‍ശിക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും ദിവസങ്ങളായിട്ടും ഇവിടേക്ക് എത്തിയില്ല. പടന്ന, തൃക്കരിപ്പൂര്‍, ഇളമ്പച്ചി, ഉടുമ്പുന്തല തുടങ്ങിയ പ്രദേശികളിലെ കാണാതായവരുടെ വീടുകളില്‍ ഇതിനകം 18 കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ എത്തി.

അതേ സമയം കുട്ടികള്‍ ഉള്‍പ്പെടെ തിരോധാന സംഘത്തില്‍ ഉള്‍പ്പെട്ട കേസുകളില്‍ മൂന്നെണ്ണം നീലേശ്വരം സി.ഐ. പി.കെ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പടന്നയിലെ ഡോ. ഇജാസിന്റെ കുട്ടികളായ ആഇശ, ഹയാന്‍, തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുര്‍ റാഷിദിന്റെ മകള്‍ സാറ എന്നിവര്‍ ഉള്‍പ്പെട്ട തിരോധാന കേസുകളാണ് പ്രത്യേകമായി അന്വേഷിക്കുന്നത്. ബാക്കിയുള്ള ആറു കേസുകള്‍ ചന്തേര പോലീസ് നേരിട്ടാണ് അന്വേഷിക്കുന്നത്. ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

ദാഇഷ് ബന്ധം: ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണം- ഹിന്ദു ഐക്യവേദി




Keywords:  Kasaragod, Kerala, Trikaripur, Investigation, Police, Complaint, Students, Missing, Kerala Police, Missing case: 18 Investigation team visited Padanna.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia