city-gold-ad-for-blogger

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍

കാസര്‍കോട്: (www.kasargodvartha.com 15/08/2015) രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ ആഹ്വാനം ചെയ്തു. 69-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

മഹാത്മജിയും, ഭഗത് സിംഗും, ജവഹര്‍ലാല്‍ നെഹ്‌റുവും, ജയപ്രകാശ് നാരായണനും, കുഞ്ഞാലിമരക്കാരും, വീര പഴശിയും, കേളപ്പജിയും അടക്കമുള്ള നിരവധി ദേശ സ്‌നേഹികളുടെ ത്യാഗോത്ജ്വലമായ പോരാട്ടത്തിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശസ്വിക്കുകുയം ആസ്വദിക്കുകയും ചെയ്യുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതിയുടേയും മതത്തിന്റേയും ദേശത്തിന്റേയും പേരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നമ്മുടെ നാടിന്റെ സമാധാനവും, ശാന്തിയും, സ്വസ്ഥതയും, അഭിവൃദ്ധിയും തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളേയും പ്രവണതകളേയും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുത്തുനില്‍ക്കാന്‍ നാം തയ്യാറാവണം.

നാടിന്റെ യുവജനത വര്‍ഗീയ ശക്തികളുടെ കയ്യില്‍നിന്നും, മദ്യത്തിന്റേയും, മയക്കുമരുന്നിന്റേയും വലയത്തില്‍നിന്നും മോചിതരായി രാഷ്ട്രത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുംവേണ്ടി കര്‍മനിരുതരാവണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യംനേരിടുന്ന മറ്റൊരു പ്രധാനപ്പെട്ടവെല്ലുവിളി ഭക്ഷ്യ സുരക്ഷയുടേതാണ്. എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നത് പോലെതന്നെ പ്രധാനമാണ് വിഷമയമായ ഭക്ഷണം ഒഴിവാക്കി ആരോഗ്യമുള്ള ജനതയെ നിലനിര്‍ത്തുകയെന്നത്.

വിഷമാലിന്യം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ തടയുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരവര്‍ക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ ജൈവരീതിയിലൂടെ ഉത്പാദിപ്പിച്ചാല്‍മാത്രമേ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ കഴിയൂ. ഈ പുതിയ പോരാട്ടത്തിനാണ് ജൈവ കാര്‍ഷിക കേരളത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. 2016 ആകുമ്പോഴേക്കും കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യം. മഹത്തായ ഈ ലക്ഷ്യത്തിന് വേണ്ടി ഒരോ പൗരനും ഓരോ വിദ്യാര്‍ത്ഥിയും തീവ്രയജ്‌നത്തിലാണ്. ഈ സംരഭത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പിച്ച മഹാത്മാക്കളെ സ്മരിക്കുകയും അവരുടെ ത്യാഗോത്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ പ്രചോതനമാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യം ക്രമാനുഗതമായ പുരോഗതിയാണ് നേടിയിട്ടുള്ളത്. എല്ലാ ഭാരതിയര്‍ക്കും അഭിമാനിക്കാവുന്ന വിധത്തില്‍ ലോക രാജ്യങ്ങളുടെ മുന്‍പന്തിയില്‍ ഭാരതം എത്തിയിരിക്കുകയാണ്. കഠിനാധ്വാനത്തിന്റെ പാതയിലൂടെ മുന്നോട്ടുപോയാല്‍ ഇതിനേക്കാള്‍ ശ്രേഷ്ഠമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ ഉദുമ, ഇ. ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മറ്റും സംബന്ധിച്ചു. പരേഡില്‍ പോലീസ്, എക്‌സൈസ്, എന്‍.സി.സി., സ്‌ക്കൗട്ട് തുടങ്ങിയ വിഭാഗങ്ങള്‍ മന്ത്രിയില്‍നിന്നും അഭിവാദ്യം സ്വീകരിച്ചു.

അടുത്ത വര്‍ഷം അവസാനത്തോടെ കേരളം സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാകും: മന്തി കെ പി മോഹനന്‍

കാസര്‍കോട്; ജില്ലയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി ,മൃഗസംരക്ഷണ, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ ്മന്ത്രി  കെ. പി മോഹനന്‍ ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. അടുത്ത വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും കേരളത്തെ സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുകയാണ് സര്‍ക്കാറിന്റ ലക്ഷ്യമെന്ന് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സംരംഭത്തില്‍ മുഴുവനാളുകളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളി ഭക്ഷ്യസുരക്ഷയുടേതാണ്. എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതുപോലെ പ്രധാനമാണ്  വിഷമയമായ ഭക്ഷണം  ഒഴിവാക്കി ആരോഗ്യമുള്ള ജനതയെ നിലനിര്‍ത്തുകയെന്നത്. അവരവര്‍ക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ജൈവരീതിയിലൂടെ ഉല്പാദിപ്പിച്ചാല്‍ മാത്രമേ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ കഴിയൂ. ഈ പുതിയ പോരാട്ടത്തിനാണ് ജൈവകാര്‍ഷിക കേരളത്തിലൂടെ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. യുവജനത വര്‍ഗീയശക്തികളുടെ കൈകളില്‍ നിന്നും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും വലയില്‍നിന്നും മോചിതരാകണം. നാടിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കും തടസ്സമായി നില്‍ക്കുന്ന എല്ലാ പ്രവണതകളേയും ഗാന്ധീയന്‍ മാര്‍ഗത്തിലൂടെ ചെറുത്തു തോല്‍പിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാകളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി ഡോ എ ശ്രീനിവാസ് എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍ (ഉദുമ) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ പി പി ശ്യാമളാ ദേവി  എ ഡി എം എച്ച് ദിനേശന്‍ ആര്‍ഡി ഒ ഡോ പി കെ ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.ജൈവമാലിന്യ നിര്‍മാര്‍ജനപ്രതിജ്ഞയും മന്ത്രി ചൊല്ലികൊടുത്തു.പരേഡില്‍ പങ്കെടുക്കാനും അതു വീക്ഷിക്കാനുമെത്തിയ നൂറുകണക്കിനാളുകള്‍ അതേറ്റുചൊല്ലി  ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, മുതലായവര്‍ പരിപാടികളില്‍ സംബന്ധിച്ചു.

സായുധപോലീസ്,  ലോക്കല്‍ പോലീസ്, വനിതാപോലീസ്, എക്‌സൈസ,് ഹോം ഗാര്‍ഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍സിസി  (സീനിയര്‍, ജൂനിയര്‍ ഡിവിഷന്‍, എയര്‍ വിങ്ങ് നേവല്‍ വിങ്ങ്) സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്,  ജൂനിയര്‍ റെഡ് ക്രോസ്  എന്നിവയുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. കാസര്‍കോട്  ഗവ. കോളേജ് , പടന്നക്കാട്  നെഹ്‌റു കോളേജ്, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ-2, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, കാസര്‍കോട്  ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍,  നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറിസ്‌കൂള്‍,  കാഞ്ഞങ്ങാട് ദുര്‍ഗ്ഗാഹയര്‍സെക്കണ്ടറിസ്‌കൂള്‍, ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറിസ്‌കൂള്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നായന്‍മാര്‍മൂല ടിഐഎച്ച്എസ്എസ്, പരവനടുക്കം  മാതൃകാ സഹവാസ വിദ്യാലയം, കാസര്‍കോട് ചി•യ വിദ്യാലയ, ജയ്മാതാ സ്‌കൂള്‍, ജി എച്ച് എസ് എസ്  ഈസ്റ്റ് ബല്ല, ജി എച്ച് എസ് എസ് പാക്കം ജി എച്ച് എസ് എസ് അടൂര്‍,  ജി എച്ച് എസ് എസ് ചെമ്മനാട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരേഡില്‍ അണിനിരന്നു. വിവിധ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി. കാസര്‍കോട് സായുധസേന ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ വിശ്വനാഥന്‍ പരേഡ് നയിച്ചു. എ ആര്‍ സബ് ഇന്‍സ്‌പെക്ടര്‍ സി കെ വിശ്വനാഥന്‍ ആയിരുന്നു സഹകമാണ്ടര്‍.
 എം ആര്‍ എസ് പരവനടുക്കം  ചന്ദ്രഗിരി റോവര്‍ക്രൂ എന്നിവരുടെ നാടന്‍ പാട്ടും  എം ആര്‍ എസ് പരവനടുക്കം  പെരിയജവഹര്‍നവോദയ വിദ്യാലയ  എന്നിവരുടെ ദേശഭക്തി ഗാനവും ചൈതന്യ വിദ്യാലയ കുഡ്‌ലു യോഗയും ലിറ്റില്‍ ലില്ലി സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ ഡിസ്‌പ്ലേ വിത്ത് ഡാന്‍സും അരങ്ങേറി.

പോലീസ് വിഭാഗത്തില്‍ ലോക്കല്‍ പോലീസ് കാസര്‍കോടും എന്‍ സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ കോളേജും ജൂനിയര്‍ ഡിവിഷനില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ നേവല്‍ വിങ്ങും ഗൈഡ്‌സില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയയും സ്‌കൗട്ട്‌സില്‍ കാസര്‍കോട്  ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറിസ്‌കൂളും ജൂനിയര്‍ റെഡ് ക്രോസ്‌വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാഹയര്‍സെക്കണ്ടറിസ്‌കൂളും ജേതാക്കളായി. വിവിധ മെഡലുകളും പുരസ്‌ക്കാരങ്ങളും മന്ത്രി സമ്മാനിച്ചു.

കാസര്‍കോട് വിദ്യാനഗര്‍ ബദിയടുക്ക പോലീസ് സ്്‌റ്റേഷനുകളിലെ പോലീസുകാര്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് ജനറലാശുപത്രിക്ക് സംഭാവനചെയ്ത കിടക്ക വിരികളും കൊതുകുവലകളും മുഖ്യാതിഥി സ്വീകരിച്ച് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

വികസന പദ്ധതികളുടെ  സാങ്കേതിക തടസ്സങ്ങള്‍ ജില്ലയില്‍ തന്നെ പരിഹരിക്കും-മന്ത്രി  കെ. പി മോഹനന്‍

കാസര്‍കോട് വികസന പാക്കേജ്, എന്‍ഡോസള്‍ഫാന്‍- ആര്‍ ഐ ഡി എഫ്  പദ്ധതികളുടെ  നിര്‍വ്വഹണത്തിലെ സാങ്കേതിക തടസ്സങ്ങള്‍ ജില്ലയില്‍ തന്നെ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന്  കൃഷി ,മൃഗസംരക്ഷണ, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ ്മന്ത്രി  കെ. പി മോഹനന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ ഈ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമയ ബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടിയെടുക്കും.  കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനോടൊപ്പം വൈദ്യുതി, കുടിവെള്ളം എന്നിവ കൂടി ലഭ്യമാക്കണം. എസ്റ്റിമേറ്റില്‍ ഇതിനുള്ള തുക കൂടി വകയിരുത്തണം, ഉദ്ഘാടനം ചെയ്തശേഷവും പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍- ആര്‍ ഐ ഡി എഫ്  പദ്ധതികളുടെ  നിര്‍വ്വഹണത്തിലെ സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ ഈ മാസം 19ന് ഉച്ചയ്ക്കുശേഷം  മൂന്നുമണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കും.   ഈ പദ്ധതിയിലുള്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക്‌വൈദ്യുതി ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തനതുഫണ്ട് വകയിരുത്തും. ഹൈസ്‌ക്കൂളുകള്‍ക്കും ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകള്‍ക്കും ജില്ലാ പഞ്ചായത്തും പ്രൈമറിസ്‌ക്കൂളുകള്‍ക്ക് ഗ്രാമ പഞ്ചായ്തുകളും തുക വകയിരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ പി പി ശ്യാമളാ ദേവി  ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ആര്‍ ഡി ഒ ഡോ പി കെ ജയശ്രീ ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ പി ഷാജി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ് മോഹന്‍ ഡി എം ഒ ഡോ എ പി ദിനേശ്കുമാര്‍, എന്‍ഡോ സല്‍ഫാന്‍ സെല്‍ ഡപ്യൂട്ടി കളക്ടര്‍ എന്‍ പി ബാലകൃഷ്ണന്‍ നായര്‍, എന്‍ ആര്‍ എച്ച് എംജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ മുഹമ്മദ് അഷീല്‍ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍
രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍

രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ചെറുക്കണം: മന്ത്രി കെ.പി. മോഹനന്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia