city-gold-ad-for-blogger

KIIFB approval | കാസര്‍കോട്ട് 8 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബി 285.51 കോടി രൂപയുടെ പ്രാഥമികാനുമതി നല്‍കിയെന്ന് മന്ത്രി വി അബ്ദുര്‍ റഹ്മാന്‍; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന്

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ എട്ട് റെയില്‍വേ മേല്‍പാലങ്ങള്‍ (ROB) നിര്‍മിക്കുന്നതിന് കിഫ്ബി 285.51 കോടി രൂപയുടെ പ്രാഥമികാനുമതി നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ നിയമസഭയില്‍ പറഞ്ഞു. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
              
KIIFB approval | കാസര്‍കോട്ട് 8 റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബി 285.51 കോടി രൂപയുടെ പ്രാഥമികാനുമതി നല്‍കിയെന്ന് മന്ത്രി വി അബ്ദുര്‍ റഹ്മാന്‍; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന്

മഞ്ചേശ്വരം റെയില്‍വേ മേല്‍പാലം - 40.4 കോടി, ഹൊസങ്കടി റെയില്‍വേ മേല്‍പാലം - 40.64 കോടി, ഉദുമ റെയില്‍വേ മേല്‍പാലം- 36.56 കോടി, കോട്ടിക്കുളം റെയില്‍വേ മേല്‍പാലം- 20 കോടി, ബീരിച്ചേരി റെയില്‍വേ മേല്‍പാലം- 28.23 കോടി, കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പാലം- 34.71 കോടി, തൃക്കരിപ്പൂര്‍ റെയില്‍വേ മേല്‍പാലം-53.09 കോടി, ചെറുവത്തൂര്‍- പടന്ന-ഇടച്ചക്കെ റോഡ് റെയില്‍വേ മേല്‍പാലം- 32.24 കോടി എന്നിങ്ങനെയാണ് നീക്കിവെച്ചിട്ടുള്ളത്.

എട്ട് മേല്‍പാലങ്ങളുടേയും എസ് പി വി ആര്‍ഡിസികെക്കാണ്. കിഫ്ബി അനുവദിച്ച എല്ലാ മേല്‍പാലങ്ങളും റെയില്‍വേയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. റെയില്‍വേയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സതേണ്‍ റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ യോഗം വിളിച്ചു ചേര്‍ത്തതായും മന്ത്രി വ്യക്തമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Government, Minister, MLA, Railway, Railway-track, District, Minister V Abdur Rahman, KIIFB, Railway Flyovers in Kasaragod, CH Kunhambu MLA, Minister V Abdur Rahman said KIIFB given preliminary approval of Rs 285.51 crore for construction of 8 railway flyovers in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia