Appeal | വയനാട് ദുരന്തം റിപോർട് ചെയ്യുമ്പോൾ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുമോ? മാധ്യമങ്ങളോട് അഭ്യർഥനയുമായി മന്ത്രി വീണാ ജോർജ്
മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിയ്ക്കാതിരിക്കുക.
തിരുവനന്തപുരം: (KasargodVartha) വയനാട് ദുരന്തത്തിൽ മാധ്യമങ്ങൾ കാണിച്ച ഇടപെടലുകൾ പ്രശംസനീയമാണെന്നും എന്നാൽ, ദുരന്തത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ ചില കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫേസ്‌ബുക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ അഭ്യർഥന.
ശ്രദ്ധിക്കാം ഈ 4 കാര്യങ്ങൾ:
1. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം)
2. മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിയ്ക്കാതിരിക്കുക.
3. കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക.
4. ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക് എത്തിക്കും.
മന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം: