city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Minister Says | കാസർകോട്ട് മുന്‍ഗണന റേഷന്‍ കാര്‍ഡില്‍ നിന്ന് 4276 പേരെ ഒഴിവാക്കിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന്

കാസർകോട്: (www.kasargodvartha.com) രണ്ടാം പിണറായി വിജയൻ സര്‍കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാസർകോട് ജില്ലയിൽ മുന്‍ഗണന റേഷന്‍ കാര്‍ഡില്‍ നിന്ന് 4276 പേരെ ഒഴിവാക്കിയതായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

  
Minister Says | കാസർകോട്ട് മുന്‍ഗണന റേഷന്‍ കാര്‍ഡില്‍ നിന്ന് 4276 പേരെ ഒഴിവാക്കിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുടെ ചോദ്യത്തിന്

മുന്‍ഗണന റേഷന്‍ കാര്‍ഡ് അനര്‍ഹര്‍ കൈപറ്റിയിട്ടുണ്ടെങ്കില്‍ സ്വമേധയാ സറൻഡര്‍ ചെയ്യുന്നതിന് മാർച് 31 വരെ സര്‍കാര്‍ സമയം അനുവദിച്ചിരുന്നു. ഇതിനുശേഷം പരാതിയിലൂടെയോ, പരിശോധനയിലൂടെയോ കണ്ടെത്തുന്നവരെ പൊതു വിഭാഗത്തിലേക്ക് മാറ്റുകയും കൈപറ്റിയ സാധനങ്ങളുടെ കമ്പോള വില പിഴയായി ഈടാക്കുകയും ചെയ്തു.

ജില്ലയില്‍ അനര്‍ഹരെ ഒഴിവാക്കുകവഴി 9600 പേരെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും, മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന എല്ലാ അപേക്ഷകളിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Kasaragod, Kerala, News, Top-Headlines, Ration Card, Minister, MLA, Minister of Food and Public Distribution said that 4276 people exempted from Priority Ration Card in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia