city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Maveli Stores | 'പുതിയ 50 മാവേലി സ്റ്റോറുകൾ ആരംഭിക്കും', കേന്ദ്രാനുമതി കിട്ടിയാൽ ഓണത്തിന് റേഷൻ കടകളിലൂടെ 10 കിലോ വീതം അരി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

Maveli Stores
'നെല്ല് സംഭരിച്ച വകയിൽ 1090 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്'

കാഞ്ഞങ്ങാട്:  (KasargodVartha) സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങൾ കുറഞ്ഞ നിരക്കിൽ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാർക്കറ്റിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Maveli Stores

തെറ്റായ പ്രചരണങ്ങൾ സപ്ലൈകോയുടെ വില്പനയെ ബാധിച്ചിരുന്നു. കഴിഞ്ഞമാസം മാത്രം 83.5ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ കടകളിൽ നിന്നും അവശ്യസാധനങ്ങൾ വാങ്ങിയത്. കഴിഞ്ഞ എട്ടു വർഷമായി വില വർദ്ധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങൾ വിൽപ്പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ച വകയിൽ 1090 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ ഉണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. 

നെല്ല് സംഭരിച്ച വകയിൽ കഴിഞ്ഞ വർഷം വരെയുള്ള മുഴുവൻ തുകയും കൊടുത്തു തീർത്തു. അവശേഷിക്കുന്ന കുടിശിക വിതരണം ആരംഭിച്ചിട്ടുണ്ട്. വരുന്ന ഓണത്തിന് റേഷൻ കടകളിലൂടെ 10 കിലോ വീതം അരി നൽകുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയെ ഉടൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനകം 99 സപ്ലൈകോ കടകൾ സംസ്ഥാനത്ത് ആരംഭിച്ചു. 99-ാമത് മാവേലി സ്റ്റോർ ആണ് ചേടി റോഡിൽ ഉദ്ഘാടനം ചെയ്തത്.

ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ആദ്യ വില്പന കെ വി അമ്പുഞ്ഞിയ്ക്ക് നൽകി നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയർപേഴ്സൺ കെ വി പ്രഭാവതി, കൗൺസിലർമാരായ എൻ വി രാജൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി വി മോഹനൻ, കെ രവീന്ദ്രൻ, അഡ്വ. കെ രാജ്മോഹൻ, കെ പി ബാലകൃഷ്ണൻ, സി കെ ബാബുരാജ്,  അബ്ദുൽ റസാക്ക് തായലക്കണ്ടി, കെ പി ടോമി, അഡ്വ നിസാം, വി വെങ്കിടേഷ്, പി പത്മനാഭൻ, പനങ്കാവ് കൃഷ്ണൻ, ഉദിനൂർ സുകുമാരൻ, പ്രമോദ് കരുവളം, പി കെ നാസർ, രതീഷ് പുതിയപുരയിൽ, സുരേഷ് പുതിയേടത്ത്, ആൻ്റക്സ് ജോസഫ് എന്നിവർ സംസാരിച്ചു. സപ്ലൈകോ റീജണൽ മാനേജർ പി സി അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു നന്ദിയും പറഞ്ഞു.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia