city-gold-ad-for-blogger

ജോലിക്ക് പോയ മധ്യ വയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സീതാംഗോളി: (www.kasargodvartha.com 06.08.2020) ജോലിക്ക് പോയ മധ്യ വയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീതാംഗോളി കോടിമൂലയിൽ ശനിയാഴ്ചയാണ് സംഭവം. കോടിമൂല മുക്കാരിക്കണ്ടത്തെ ശങ്കർ (55) ആണ് മരിച്ചത്. രാമൻ -സുന്ദരി ദമ്പതികളുടെ മകനാണ്. ശനിയാഴ്ച പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. രാത്രി വൈകീട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് തിരച്ചിൽ നടന്നു വരികയായിരുന്നു.

ജോലിക്ക് പോയ മധ്യ വയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അതിനിടെ ഞായറാഴ്ച രാവിലെ ശങ്കറിന്റെ മരുമകളെ വിളിച്ച് ഒരാൾ കോടിമൂല മൈതാനിയിൽ ശങ്കർ വീണു കിടക്കുന്നതായി വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ അവിടെ എത്തിയപ്പോഴേക്കും ശങ്കർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണിന്റെ ഭാഗത്തും നെറ്റിയിലും അടിയേറ്റ പാടുകളും രക്തപ്പാടുകളും ശങ്കറിന്റെ ശരീരത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശങ്കറുമായി ചിലർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായി പറയുന്നു.

ഭാര്യ: ലീലാവതി. മക്കൾ: നവീൻ കുമാർ, സതീഷ്, രമണി. മരുമക്കൾ: നിർമല, സന്ധ്യ, സതീഷ്.

പോലീസ് ഇൻക്വസ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണം നടത്തി വരികയാണ്.

Keywords:  Kerala, news, Kasaragod, Man, Dead, Police, Case, Work, House, Seethangoli, Investigation, Postmortem, Medical College, Middle-aged man who went to work was found dead on the ground.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia