city-gold-ad-for-blogger
Aster MIMS 10/10/2023

Conference | മഹത്തുക്കളുടെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് സമസ്തയെന്ന് സയ്യിദ് ജിഫ്രി തങ്ങൾ; എംഐസി മുപ്പതാം വാർഷിക സമ്മേളനത്തിന് ഉജ്വല സമാപനം; സ്ഥാന വസ്ത്രമേറ്റുവാങ്ങി 230 യുവപണ്ഡിതർ

ചട്ടഞ്ചാൽ: (KasaragodVartha) മഹത്തുക്കളുടെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് സമസ്തയെന്നും അത് പരിഹസിക്കുന്നവർ സമസ്തയെ പഠിക്കാത്തവരാണെന്നും പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മലബാർ ഇസ്ലാമിക് കോംപ്ലക്സ് മുപ്പതാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കലാണ് സമസ്തയുടെ പാരമ്പര്യമെന്നും അത് അന്ത്യനാൾ വരെ സൂക്ഷിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Conference | മഹത്തുക്കളുടെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് സമസ്തയെന്ന് സയ്യിദ് ജിഫ്രി തങ്ങൾ; എംഐസി മുപ്പതാം വാർഷിക സമ്മേളനത്തിന് ഉജ്വല സമാപനം; സ്ഥാന വസ്ത്രമേറ്റുവാങ്ങി 230 യുവപണ്ഡിതർ

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുർ റഹ്‌മാൻ മൗലവി അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തി. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ സനദ് ദാന പ്രഭാഷണവും സ്ഥാപന വർകിങ് സെക്രടറി സയ്യിദ് ഹുസൈൻ തങ്ങൾ സ്വാഗതവും പറഞ്ഞു. അഡ്വ. ഹനീഫ് ഇർശാദി ഹുദവി സ്ഥാപന പരിചയവും അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും നടത്തി.

മാഹിൻ മുസ്ലിയാർ തൊട്ടി, അബ്ദുസ്സലാം ദാരിമി ആലംപാടി, കെ ടി അബ്ദു ല്ല ഫൈസി, രാജ്മോഹൻ ഉണ്ണി ത്താൻ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, മുൻ മന്ത്രി സി ടി അഹ്‌മദ്‌ അലി, എ അബ്ദുർ റഹ്‌മാൻ, സയ്യിദ് മദനി തങ്ങൾ പൊവ്വൽ, ഖത്വർ അബ്ദുല്ല ഹാജി, ശാഫി ഹാജി ചെമ്മാട്, പട്ടുവം മൊയ്തീൻ കുട്ടി ഹാജി, ഇബ്റാഹിം ഹാജി, റശീദ്‌ ബെളിഞ്ചം, ശാനവാസ് പാദൂർ സംബന്ധിച്ചു. സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

സ്ഥാന വസ്ത്ര വിതരണം നടത്തി

എം ഐ സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന 230 യുവപണ്ഡിതന്മാർക്കുള്ള സ്ഥാനവസ്ത്ര വിതരണം സമസ്ത ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി നിര്‍വഹിച്ചു. ഉച്ചയ്ക്ക് നടന്ന സെഷനില്‍ സ്ഥാപന ജന. സെക്രട്ടറിയും സമസ്ത വൈസ് പ്രസിഡണ്ടുമായ യു എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസറഗോഡ് നിയമസഭാംഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിയായി പങ്കെടുത്തു. അബ്ദുല്ല അർഷദി അദ്ധ്യക്ഷനായ ചടങ്ങില്‍ ഇബ്രാഹിം കുട്ടി ദാരിമി, സിറാജ് ഹുദവി പല്ലാര്‍, നൌഫല്‍ ഹുദവി കൊടുവള്ളി പ്രസംഗിച്ചു. ഖാലിദ് ഫൈസി ചേരൂര്‍,, ഹമീദ് നദ് വി, നൌഫല്‍ ഹുദവി ചോക്കാട്, ജസീല്‍ ഹുദവി, സ്വാദിഖ് ഇര്‍ശാദി ഹുദവി, അസ്മതുല്ലാഹ് ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.

പൈതൃകം കാത്തുസൂക്ഷിക്കാന്‍ ഉമറാക്കള്‍ സന്നദ്ധരാവണമെന്ന് സയ്യിദ്‌ ശുഐബ്‌ തങ്ങള്‍

നമ്മുടെ പാരമ്പര്യവും പൈതൃകവും കാത്ത്‌സൂക്ഷിക്കാന്‍ ഉമറാക്കളും നേതാക്കളും സന്നദ്ധരാവണമെന്നും അര്‍ഹത കാട്ടി അംഗീകാരം നേടാന്‍ നാം മുന്നോട്ട്‌ വരണമെന്നും യു എ ഇ നാഷണല്‍ എസ്‌ കെ എസ്‌ എസ്‌ എഫ്‌ പ്രസിഡണ്ടും യു എ ഇ സുപ്രഭാതം കമ്മിറ്റി പ്രസിഡണ്ടും കൂടിയായ സയ്യിദ്‌ ശുഐബ്‌ തങ്ങള്‍ പറഞ്ഞു. ഓരോ മഹല്ലിലും സാംസ്‌കാരിക വിദ്യഭ്യാസ മുന്നേറ്റത്തിന്‌ നാം ചുക്കാന്‍ പിടിക്കണം. കാലത്തിന്റെ ഒഴുക്കില്‍ പെട്ട്‌ സാമുദായിക ജീര്‍ണ്ണതകളില്‍ അകപെട്ട്‌ പോവാതെ ഒഴുക്കിനെതിരില്‍ നാം നീന്തണം.

സ്വന്തം കഷ്ടപ്പാടുകള്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടി മറക്കുന്നവരാണ്‌ പ്രവാസികളെന്നും കേരളത്തിലെ ഇസ്ലാമിക വിദ്യഭ്യാസ മുന്നേറ്റങ്ങള്‍ക്ക്‌ അവരുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം ഐ സി മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ലീഡേഴ്‌സ്‌-പ്രവാസി മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു.

ചെങ്കള അബ്ദുല്ല ഫൈസി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ മൊയ്‌തു നിസാമി കാലടി സ്വാഗതവും, മന്‍സൂര്‍ ഹുദവി സന്തോഷ്‌ നഗര്‍ ആമുഖ ഭാഷണവും നടത്തി. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്‌, മുനീര്‍ ഹുദവി വിളയില്‍ വ്യത്യസ്‌ത വിഷയങ്ങളില്‍ വിഷയാവതരണം നടത്തി. അലി ദാരിമി തച്ചണ്ണ, റാശിദ്‌ ഹുദവി നീലമ്പം, ഹുസൈന്‍ തങ്ങള്‍ മാസ്‌തിക്കുണ്ട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌മാര്‍ട്ട്‌ റൂം ഉദ്‌ഘാടനം ചെയ്‌തു

എം ഐ സി മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നവീകരിച്ച അഗതി-അനാഥ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌മാര്‍ട്ട്‌ റൂം സ്ഥാപന ജന.സെക്രട്ടറിയും സമസ്‌ത വൈസ്‌ പ്രസിഡണ്ടുമായി യു എം അബ്ദുറഹ്മാന്‍ മൗലവി നിര്‍വ്വഹിച്ചു. യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌ ഈ വലിയ സംരഭത്തിന്‌ സാഹചര്യമൊരുക്കിയത്‌. വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസ പുരോഗമനത്തിന്‌ ലക്ഷം വെച്ചാണ്‌ ഈ വലിയ സംരംഭത്തിന്‌ തയ്യാറായത്‌.

ഡിജിറ്റല്‍ ലാബുകള്‍ ഉദ്‌ഘാടനം ചെയ്‌തു

എം ഐ സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി നവീകരിക്കപ്പെട്ട ഡിജിറ്റല്‍ ലാബുകള്‍ സമസ്‌ത പ്രസിഡണ്ട്‌ സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സമര്‍പ്പിച്ചു. കാലത്തിനനുസരിച്ചുള്ള പുരോഗമനപരമായ മാറ്റങ്ങള്‍ ലക്ഷ്യം വെച്ചുാണ്‌ ലാബുകള്‍ നവീകരിക്കപ്പെട്ടത്‌. അഗതി-അനാഥ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന്‌ വേണ്ടി യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ സമ്മാനിച്ച സമാര്‍ട്ട്‌ റൂമും, വിശാലമായ കംപ്യൂട്ടര്‍ ലാബ്‌, ഡിജിറ്റല്‍ ഓഡിയോ ലാബ്‌, സയന്‍സ്‌ ലാബടക്കമുള്ള റിസോഴ്‌സ്‌ റൂം, ലൈബ്രറി തുടങ്ങിയ വ്യത്യസ്ഥങ്ങളായ റൂമുകളാണ്‌ തയ്യാറാക്കപ്പെട്ടിട്ടുള്ളത്‌.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Chattanchal, Conference, MIC, Annual, MIC 30th Annual Conference concludes.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL