എം ജി റോഡ് മെക്കാഡം ടാറിംഗ് തുടങ്ങിയില്ല; പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ജില്ലിയും സിമന്റും മിക്‌സ് ചെയ്ത് ഒഴിച്ചത് നഗരത്തെ ചെളിക്കുളമാക്കി, യാത്രക്കാര്‍ക്ക് ദുരിതം
Nov 7, 2018, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2018) 1.10 കോടി രൂപ ചിലവഴിച്ച് എം ജി റോഡ് മെക്കാഡം ടാറിംഗ് പണി തിങ്കളാഴ്ച തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും പണി തുടങ്ങിയില്ല. എന്നാല്‍ ചൊവ്വാഴ്ച രാത്രി പഴയ ബസ് സ്റ്റാന്‍ഡ് മുബാറക് മസ്ജിദിന് മുന്‍വശത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തെ റോഡിന്റെ ഏതാനും ഭാഗത്ത് ജില്ലിയും സിമന്റും മിക്‌സ് ചെയ്ത് ഒഴിച്ചത് നഗരത്തെ ചെളിക്കുളമാക്കി. ഇതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.
പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് ഐലന്റ് വരേയാണ് മെക്കാഡം ടാറിങ്ങ് നടത്തുന്നത്. 1.200 മീറ്റര്‍ നീളത്തിലാണ് ആധുനിക രീതിയില്‍ മെക്കാഡം ടാറിഗ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ റോഡ് സൗന്ദര്യവല്‍ക്കരണം നടത്തിയിരുന്നു. എന്നാല്‍ ജില്ലാ ആസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട എം.ജി റോഡ് വര്‍ഷം തോറും നഗരസഭ അറ്റകുറ്റപണി നടത്താറുണ്ടെങ്കിലും മാസങ്ങള്‍ കഴിയുന്നതോടെ തകര്‍ന്ന് യാത്ര ദുരിതം വിതയ്ക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം വാഹന ഗതാഗതവും ദുഷ്‌ക്കരമാവുന്നു.
മെക്കാഡം ടാറിംഗ് പൂര്‍ത്തിയാവുന്നതോടെ എം.ജി റോഡില്‍ ചില പാര്‍ക്കിംഗ് ഏരിയകള്‍ ഒരുക്കും. ബദരിയ ഹോട്ടലിന് മുന്‍വശം വാഹനങ്ങള്‍ക്കായി പാര്‍ക്കിഗ് സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kasaragod-Municipality, MG Road macadam tarring not started
< !- START disable copy paste -->