Merchant | തെരുവ് കച്ചവട വിവാദം: എ അബ്ദുർ റഹ്‌മാനെതിരെ വിമർശനവുമായി വ്യാപാരികളുടെ സംഘടന; 'പ്രസ്താവന നഷ്ടബോധവും ജാള്യതയും മറച്ചുവെക്കാൻ'; വഴിയോര കച്ചവട മാഫിയകളെ നിയന്ത്രിക്കുന്നത് താനാണെന്ന് പറയാതെ പറയുകയാണെന്നും മര്‍ചന്റ്‌സ് അസോസിയേഷന്‍
Nov 28, 2023, 14:04 IST
കാസര്‍കോട്: (KasargodVartha) നഗരത്തിലെ തെരുവ് കച്ചവടത്തിനെതിരെയുള്ള വ്യാപാരികളുടെ സമരത്തെ വിമർശിച്ച എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എ അബ്ദുർ റഹ്‌മാനെതിരെ രൂക്ഷ പ്രതികരണവുമായി വ്യാപാരികളുടെ സംഘടന. വഴിയോര കച്ചവടം തങ്ങള്‍ നടത്തുമ്പോള്‍ നിയമവിധേയവും മറ്റുള്ളവര്‍ നടത്തുമ്പോള്‍ നിയമവിരുദ്ധവും ആണെന്ന് വിലപിക്കുന്ന എ അബ്ദുർ റഹ്‌മാന്റെ പ്രസ്താവന വഴിയോര കച്ചവട മാഫിയകളെ നിയന്ത്രിക്കുന്നത് താനാണെന്ന് പറയാതെ പറയുകയാണെന്ന് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി എ ഇല്യാസ് പ്രസ്താവനയില്‍ പറഞ്ഞു.\
തദ്ദേശീയരായ വഴിയോര കച്ചവടക്കാരെ മാന്യമായി പുനരധിവസിക്കണമെന്നും അനധികൃത അന്യസംസ്ഥാന വിദൂര ദേശത്തുനിന്നുള്ളവരെ ഒഴിവാക്കണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. നഗരസഭയിൽ നിന്ന് യൂണിയന്റെ പേരില്‍ കയ്യൂക്കും ഭീഷണി കൊണ്ടും അനധികൃതമായ സംഘടിപ്പിച്ച ടോകണ്‍ കാണിച്ചു കയ്യേറിയ സ്ഥലത്ത് അന്യസംസ്ഥാനക്കാരെ അടക്കമുള്ളവരെ ജോലിക്കു നിര്‍ത്തി വ്യാപാരം നടത്തിയും അല്ലെങ്കില്‍ ഭീമമായ തറ വില നിശ്ചയിച്ച് മറിച്ചു കൊടുത്തും മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വഴിയോര കച്ചവട മാഫിയയെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും താനാണെന്നാണ് യൂണിയന്‍ നേതാവ് എ അബ്ദുർ റഹ്‌മാന്റെ പ്രസതാവനയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതെന്നും മര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആരോപിച്ചു.
തദ്ദേശീയരായ വഴിയോര കച്ചവടക്കാര്‍ മാന്യമായി പുനരധിവസിക്കപ്പെട്ടാല്‍ അവര്‍ രക്ഷപ്പെട്ടുപോകുമെന്ന ആകുലതയും വഴിയോര കച്ചവട മാഫിയയുടെയും അവര്‍ക്ക് കുട പിടിക്കുന്നവര്‍ക്കുമുള്ള ലക്ഷങ്ങളുടെ വരുമാനം നിലച്ചുപോകുമെന്നുമുള്ള നഷ്ടബോധവും പൊതുസമൂഹം ചര്‍ച്ചചെയ്യപ്പെട്ടതിന്റെ ജാള്യതയുമാണ് യൂണിയന്‍ നേതാവിനെ കൊണ്ട് പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനാക്കിയത്. ഒരോ വ്യാപാരിയുടെയും തൊഴിലും വരുമാനവും വാര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യപ്പെടുന്നു എന്നിരിക്കെ ഇതു സംബന്ധിച്ചു യൂണിയന്‍ നേതാക്കളുടെ പൂര്‍വകാലവും വര്‍ത്തമാനകാലവും വിസ്മരിക്കരിക്കരുതെന്നും ടി എ ഇല്യാസ് പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.
Keywords: News, Kerala, Kasaragod, Traders, Malayalam News, Kasaragod Merchant Association, Merchant, Muncipality, Union, Threat, Merchant Association strongly criticized A Abdur Rahman.
< !- START disable copy paste -->