city-gold-ad-for-blogger
Aster MIMS 10/10/2023

Accident | ചാക്കുമായി പോവുകയായിരുന്ന മിനിലോറി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേല്‍പറമ്പ്: (www.kasargodvartha.com) ചാക്കുമായി പോവുകയായിരുന്ന മിനിലോറി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും തലനാരിഴയ്ക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക ഹാവേരി സ്വദേശികളായ ബസവരാജ് (39), സിദ്ധലിങ്ക(35) എന്നിവരാണ് അപകടത്തില്‍പെട്ടത്. 

Accident | ചാക്കുമായി പോവുകയായിരുന്ന മിനിലോറി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വ്യാഴാഴ്ച രാവിലെ 6.30 മണിക്കാണ് സംഭവം. കായംകുളത്തില്‍ നിന്നും കര്‍ണാടക ഹാവേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തിനിടയായത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Accident | ചാക്കുമായി പോവുകയായിരുന്ന മിനിലോറി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. പരുക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.


Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Top-Headlines, Injured, Accident, Melparamba, Lorry Driver, Loory, Electric Post, Melparamba: Mini Lorry Smashed Electric Post and Overturned.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL